Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തുടക്കത്തില്‍ തന്നെ സുധാകരന് കൂച്ച് വിലങ്ങിടാനുള്ള നീക്കവുമായി എ, ഐ ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്ത്; ഏകപക്ഷീയമായ തീരുമാനങ്ങളെന്ന് പരാതി, ഡിസിസി പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ ചില ഉറപ്പുകള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും

janmabhumi-ad

Digital Malayali Web Desk June 15, 2021, 12:22 p.m.

മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിച്ച്‌ ഏകപക്ഷീയ നിലപാടുമായി സുധാകരന്‍ മുന്നോട്ട് പോകുന്നു എന്ന പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനുള്ള  നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്. പാര്‍ട്ടി ഘടകത്തില്‍ ആലോചിക്കാതെ നയപരമായ കാര്യങ്ങള്‍ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. മാത്രമല്ല, ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണിടും, ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ കടുത്ത എതിര്‍പ്പിലാണ്. 

ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തിലും ഇവര്‍ അസ്വസ്ഥരാണ്. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിച്ച്‌ ഏകപക്ഷീയ നിലപാടുമായി സുധാകരന്‍ മുന്നോട്ട് പോകുന്നു എന്ന പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. തുടക്കത്തില്‍ തന്നെ സുധാകരന്  കൂച്ച് വിലങ്ങിടാനുള്ള നീക്കമാണ് ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

എന്നാല്‍ ഗ്രൂപ്പുകളി തുടര്‍ന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ്  കെ സുധാകരന്‍റെ നിലപാട്. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ അടക്കം തങ്ങളുടെ താല്‍പര്യങ്ങള്‍ നടക്കില്ലെന്ന  ആശങ്ക ഗ്രൂപ്പുകളില്‍ ശക്തമായിട്ടുണ്ട്. എഐസിസി നേതൃത്വത്തിനും സുധാകരന്‍റെ തീരുമാനങ്ങള്‍ സ്വീകാര്യമാണെന്നാണ് റിപ്പോര്‍ട്ട്. സുധാകരന്റെ നേതൃത്വം കേരളത്തില്‍ കൊണ്ഗ്രസ്സിനു രക്ഷയാകുമെന്നും എഐസിസി  വിശ്വസിക്കുന്നു. 

 എ, ഐ ഗ്രൂപ്പുകള്‍ക്ക് കെ സുധാകരനോട്  താല്‍പര്യമില്ലെങ്കിലും  പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെന്ന പോലെ ഇവിടെയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. എന്നാല്‍  ഗ്രൂപ്പ് നേതൃത്വങ്ങളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എഐസിസി നേതൃത്വമെന്നാണ് സൂചന . കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് അദ്ദേഹമാവും നേതൃത്വം നല്‍കുക.

വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഒരു ആലോചനയും നടത്തിയില്ലെന്ന് പരാതി രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമുണ്ട്. പുതിയ ഡിസിസി പ്രസിഡന്‍റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും കാര്യത്തില്‍ ചില ഉറപ്പുകള്‍  എ, ഐ ഗ്രൂപ്പുകള്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.  എഐസിസിക്ക് ഗ്രൂപ്പുകളെ പൂര്‍ണ്ണമായി തഴയാന്‍ കഴിയാത്തതിനാലും ഒരു പൊട്ടിത്തെറി ഒഴിവാക്കാനും ചില വിട്ടുവീഴ്ചകള്‍ ഉണ്ടായേക്കുമെന്നും സംസാരമുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick