Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദത്ത് വിവാദം; കുഞ്ഞിനെ വിട്ടുനല്‍കേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിന് മുന്‍ഗണന തേടി സര്‍ക്കാര്‍

janmabhumi-ad

Digital Malayali Web Desk November 25, 2021, 09:02 a.m.

അവര്‍ താമസിക്കുന്ന ജില്ലയിലെ കളക്ടറുമായും സി.ഡബ്യു.സി അധികൃതരുമായുമായും സംസാരിച്ചു.


തിരുവനന്തപുരം : ദത്തെടുത്ത കുഞ്ഞിനെ വിവാദത്തെത്തുടര്‍ന്ന് വിട്ടുനല്‍കേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ പ്രത്യേക പരിഗണനയും മുന്‍ഗണനയും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ഡിഎന്‍എ പരിശോധന ഫലം വന്നപ്പോള്‍ കുട്ടി അനുപമയുടേതാണെന്നു തെളിഞ്ഞിരുന്നു. ഇതെതുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം കോടതി വിട്ടു നല്‍കിയിരുന്നു.

രാജ്യത്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് അതോറിട്ടിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അതോറിട്ടിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും അതിനാല്‍ ദത്തെടുക്കല്‍ ലിസ്റ്റില്‍ വീണ്ടും അവരെ ഉള്‍പ്പെടുത്തി മാനുഷിക പരിഗണ നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കൊണ്ടുവരുന്നതിന് മുന്‍പേ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. ആന്ധ്രയിലെ ദമ്ബതികളുമായി നേരിട്ടു സംസാരിച്ചിട്ടില്ല. അവര്‍ താമസിക്കുന്ന ജില്ലയിലെ കളക്ടറുമായും സി.ഡബ്യു.സി അധികൃതരുമായുമായും സംസാരിച്ചു. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്ബതികളോട് ദ്വിഭാഷിയാണ് സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ഡി.എന്‍.എ ഫലത്തില്‍ കുഞ്ഞ് അനുപയുമടേതാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. എത്രയും പെട്ടന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick