Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നേരിടുന്നത് വന്‍ പ്രതിസന്ധി; സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവോ ?

janmabhumi-ad

Digital Malayali Web Desk October 29, 2020, 06:23 p.m.

അത്തരമൊരു സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി മാറണമെന്ന ആവശ്യം തന്നെ പാർട്ടിയില്‍ നിന്നും ഉയര്‍ന്നു വന്നേക്കാം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി മാറാൻ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം


മുഖ്യമന്ത്രിയുടെ  പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അറസ്റ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും  സർക്കാരിനും പാർട്ടിക്കും വലിയ പ്രതിസന്ധിയാണ്  സൃഷ്ടിച്ചിരിക്കുന്നത്‌.  ഈ സാഹചര്യത്തിൽ പാർട്ടി എടുക്കുന്ന നിലപാടുകൾ നിര്‍ണ്ണായകമായിരിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ തന്നെയും എതിർ സ്വരങ്ങള്‍  ഉയർന്നു വരാനുള്ള സാധ്യത ഏറുകയാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി മാറണമെന്ന ആവശ്യം തന്നെ  പാർട്ടിയില്‍ നിന്നും ഉയര്‍ന്നു വന്നേക്കാം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി മാറാൻ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

പിബിലുള്ള ഭൂരിപക്ഷമാണ് പിണറായിക്ക് ഇന്നും കരുത്ത് നല്‍കുന്നത്. എന്നാല്‍ പിബിയില്‍ ചില നിലപാടു മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഈ അവസ്ഥയിൽ പിണറായി വിജയന്‍ മാറി നിന്ന്  മറ്റൊരാളെ മുഖ്യമന്ത്രിയാക്കി തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരണമെന്ന ആവശ്യം ഉയര്‍ന്നാലും അത്ഭുതപ്പെടേണ്ട.  ചിലപ്പോൾ മുഖ്യമന്ത്രി തന്നെ  നിയമസഭ പിരിച്ചു വിടാനുള്ള ശുപാര്‍ശ  നൽകിയേക്കുമെന്നും ചില കോണുകളിൽ നിന്ന്  സൂചനകള്‍ വരുന്നുണ്ട്. 

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജൻസികളുടെ ലിസ്റ്റില്‍ ഇനിയും വേണ്ടപ്പെട്ടവര്‍ ഉണ്ടെന്നുള്ളതും പിണറായിയുടെ തലവേദന വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കെ.ടി. ജലീൽ, കാരാട്ട് റസാഖ് എംഎൽഎ എന്നിവരുടെ കാര്യം എന്താകുമെന്നാണ് അടുത്തഘട്ടം. എന്തായാലും പ്രതിപക്ഷവും  ബിജെപിയും സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുകയാണ്.മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുമ്പോഴും ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമേയല്ലെന്ന ന്യായീകരണമാണ് ഇടതു നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെയും നടപടികള്‍ ശക്തമാകാന്‍ സാധ്യതയുള്ളതായാണ് വിവരം. ജലീലിന്റെ അറസ്റ്റ് ഉൾപ്പെടെ തള്ളിക്കളയാൻ കഴിയില്ലെന്ന സൂചനകൾ അന്വേഷണ ഏജൻസികൾ മുൻപ് തന്നെ നൽകിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് മുഖ്യമന്ത്രിയാണ് സ്വപ്നയെ പരിചയപ്പെടുത്തിയത് എന്ന മൊഴി ശിവശങ്കർ കേന്ദ്ര ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. വാട്സാപ്പ് ചാറ്റ് പരിശോദിച്ചതിനെ തുടര്‍ന്ന്‍  നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനല്‍കാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെട്ടതായി തെളിവ് ലഭിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായും ശിവശങ്കര്‍  സമ്മതിക്കുകയും ചെയ്തു. ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്ത് കുറ്റകൃത്യത്തില്‍ പങ്കാളിയയതായി ഇഡിക്ക് വ്യക്തമാവുകയും ചെയ്തതാണ്. ശിവശങ്കറിനെ സസ്‌പെന്ഡ് ചെയ്തിരുന്നു എന്നത് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ആകുന്നില്ല. പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ സ്വർണ്ണക്കടത്തിനു നേതൃത്വം നൽകുക എന്നത് സർക്കാരിനെ  പ്രതിക്കൂട്ടിൽ ആക്കിയിരികുക തന്നെയാണ്.

 എന്തായാലും ഗവർണർ കേന്ദ്രത്തിന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സാധ്യതയുണ്ട്. ആ റിപ്പോർട്ട് കേരളത്തിലെ ഇടതുപക്ഷ  സർക്കാരിന് വലിയൊരു തിരിച്ചടിയാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് അവിടുത്തെ ഗവര്‍ണ്ണര്‍. ഗവര്‍ണ്ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും കേന്ദ്ര അഭ്യന്തിര മന്ത്രി   അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം നോക്കിക്കാണുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്‍റെയും ദിനങ്ങൾ എണ്ണപ്പെട്ടുവോ എന്ന ചോദ്യം ഉയർന്നു വരികയാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick