Digital Malayali Web Desk January 24, 2023, 11:33 a.m.
ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന്
രാജ്യത്ത് സ്വര്‍ണവില പവന് 42,000 രൂപ കടന്ന് റെക്കോര്‍ഡില്‍. പവന് 42,160 രൂപയാണ് നിലവിലെ വില. ഇതാദ്യമായാണ് 42,000 രൂപ കടന്ന് വില ഉയരുന്നത്. ഗ്രാമിന് 5260 രൂപയായി. 2020 ഓഗസ്റ്റ് 7ന് സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. മൂന്ന് ദിവസം ഈ നിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് കുറയുകയായിരുന്നു. 2021 മാര്‍ച്ചില്‍ വില 32,880 രൂപയിലെത്തുകയും ചെയ്തു.
ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം നേട്ടമാക്കിയത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നാല് ശതമാനം ഉയര്‍ന്നു. 57,050 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.2ശതമാനം ഉയര്‍ന്ന് 1,935.69 ഡോളര്‍ നിലവാരത്തിലെത്തി. ആഗോളതലത്തില്‍ മാന്ദ്യഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ ആസ്തിയെന്ന നിലയില്‍ ഈ വര്‍ഷം സ്വര്‍ണത്തില്‍ കുതിപ്പ് തുടരനാണ് സാധ്യത.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.