Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഐ ലീഗില്‍ ട്രാവുവിനെ വീഴ്ത്തി ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി

janmabhumi-ad

Digital Malayali Web Desk March 28, 2021, 07:26 a.m.

മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്ത് ഗോകുലം കേരള എഫ് സി ഐ ലീഗ് കീരിടം സ്വന്തമാക്കി


കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. അവസാന മത്സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്ത് ഗോകുലം കേരള എഫ് സി ഐ ലീഗ് കീരിടം സ്വന്തമാക്കിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണിത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണ്.

പതിനഞ്ച് കളിയില്‍ 29 പോയിന്റുമായിട്ടാണ് ഗോകുലം ചാമ്പ്യന്മാരായത്. പതിനഞ്ച് കളികളില്‍ ഒമ്പതെണ്ണം നേടിയ ഗോഗുലം തോല്‍വി സമ്മതിച്ചത്  നാലെണ്ണത്തില്‍ മാത്രം. രണ്ടെണ്ണം സമനിലയിലുമായിരുന്നു. മുപ്പത് ഗോളില്‍ പതിനേഴെണ്ണം വഴങ്ങി.

23-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗിന്റെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്‌സി 69-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇതിനിടെ 67-ാം മിനിറ്റില്‍ ട്രാവു എഫ്സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോള്‍ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാല്‍ ലൈന്‍ റഫറി നിഷേധിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്.

തുടർന്ന്, ശക്തമായ പോരാട്ടം കാഴ്ച വെച്ച ഗോകുലം 75-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെ ലീഡെടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം റഷീദിലൂടെ ഗോകുലം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

ആദ്യ റൗണ്ടില്‍ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick