Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജർമ്മനിയിൽ തടാകത്തിൽ വീണ് മലയാളി വൈദീകൻ മരിച്ചു ! അപകടം തടാകത്തിൽ നീന്താൻ ഇറങ്ങുന്നതിനിടെ

janmabhumi-ad

Digital Malayali Web Desk June 22, 2022, 11:14 p.m.

ബിനു കഴിഞ്ഞ 10 വർഷമായി ജർമ്മനിയിലാണ്


മ്യൂണിച്ച്: ജര്‍മ്മനിയില്‍ യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സി‌എസ്‌ടി സഭാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് (41) മരിച്ചത്. ഫാ. ബിനു കഴിഞ്ഞ 10 വർഷമായി ജർമ്മനിയിലാണ്. ഇന്നലെ വൈകിട്ട് ബവേറിയ സംസ്ഥാനത്തെ മർണർ തടാകത്തിലായിരുന്നു അപകടം. തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിച്ചു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജര്‍മ്മന്‍ സമയം ഇന്ന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു.

പോലീസ് നടപടിയ്ക്ക് ശേഷം മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് വ്യക്തമായിട്ടില്ല. കോതമംഗലം രൂപതയിലെ കീഴിലുള്ള പൈങ്ങാട്ടൂർ ഇടവകാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം ചെയ്യുകയായിരുന്നു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick