Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

janmabhumi-ad

Digital Malayali Web Desk September 11, 2021, 12:15 a.m.

ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്. മതേതരത്വം തകര്‍ക്കുന്നവര്‍ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.


കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ലവ് ജിഹാദും ലഹരി ജിഹാദും നടക്കുന്നെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ​ഗീവര്‍​ഗീസ് മാര്‍ കൂറിലോസ്.  

സുവിശേഷം സ്‌നേഹത്തിന്റെതാണ് വിദ്വേഷത്തിന്റെതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്. മതേതരത്വം തകര്‍ക്കുന്നവര്‍ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.  

കുറിപ്പിന്റെ പൂര്‍ണ രൂപം,

​"സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം. Pulpits should not be misused for polemics", ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നെന്ന പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതിനിടെയിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം തന്നെ നാര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളും യുവാക്കളും ഇത്തരത്തില്‍ ലഹരിക്കടിമയാവുന്നുണ്ടെന്നുമായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

ഇതിനു പിന്നാലെ സമാന പ്രസ്താവനയുമായി ഇരിങ്ങാലക്കുട രൂപതയും രം​ഗത്തെത്തി. . ലൗ ജിഹാദിലും ലഹരി ജിഹാദിലും കുട്ടികള്‍ പെടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സമുദായത്തിലെ ഒരു കുടുംബത്തില്‍ നാലു കുട്ടികളെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട പള്ളിയില്‍ നടത്തിയ പ്രസം​ഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick