Digital Malayali Web Desk March 31, 2023, 04:32 p.m.
കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് അറിയിച്ചത്.
ബെംഗളൂരു: ബെംഗളൂരുവിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് 19 കാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.
കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് അറിയിച്ചത്.
മാര്‍ച്ച് 25 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. ഇതിനിടെ അവിടെയെത്തിയ അക്രമി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി, യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
കാറില്‍ വെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. ദോംലൂര്‍, ഇന്ദിരാനഗര്‍, അനേകല്‍, നൈസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.
പിറ്റേന്ന് പുലര്‍ച്ചെ യുവതിയെ വീടിന് സമീപത്ത് പ്രതികള്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.