Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സുഹൃത്തുക്കളുടെ നഗ്‌ന വീഡിയോകള്‍ കാമുകന് അയച്ച കാമുകിയും ഡോക്ടറായ കാമുകനും പിടിയില്‍

janmabhumi-ad

Digital Malayali Web Desk September 27, 2022, 01:12 a.m.

ഡോക്ടറുമായി അടുപ്പത്തിലായ യുവതി ഹോസ്റ്റലില്‍ താമസിക്കവെ കാമുകനുമായി വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു


ചെന്നൈ: കൂട്ടുകാരികളുടെ നഗ്ന വീഡിയോകള്‍ അടക്കം കാമുകന് അയച്ചുനല്‍കിയ യുവതിയും കാമുകനായ ഡോക്ടറും പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. വര്‍ക്കിങ്ങ് വിമന്‍-പിജി ഹോസ്റ്റലില്‍ താമസിക്കുന്ന ബിഎഡ് വിദ്യാര്‍ത്ഥിനിയായ 23കാരിയും കാമുകനും ഡോക്ടറുമായ 30കാരനുമാണ് അറസ്റ്റിലായത്.

ഡോക്ടറുമായി അടുപ്പത്തിലായ യുവതി ഹോസ്റ്റലില്‍ താമസിക്കവെ കാമുകനുമായി വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. തന്റെ നഗ്‌ന ദൃശ്യങ്ങളും യുവതി കാമുകന് അയച്ചുനല്‍കാറുണ്ടായിരുന്നു. ഒരിക്കല്‍ വിഡിയോ കോളിനിടെ ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന മറ്റൊരു യുവതിയെ യുവാവ് ശ്രദ്ധിച്ചു.

തുടര്‍ന്ന് ഇയാള്‍ ഒപ്പം താമസിക്കുന്ന മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി ഹോസ്റ്റലില്‍ ഒപ്പമുള്ള മറ്റ് പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളും അടക്കം പകര്‍ത്തി കാമുകന് അയച്ചുനല്‍കിയത്.

ഇങ്ങനെ വീഡിയോ പകര്‍ത്തുന്ന യുവതിയെ മറ്റൊരു പെണ്‍കുട്ടി ശ്രദ്ധിച്ചു. അങ്ങനെ മറ്റ് ഹോസ്റ്റല്‍ താമസക്കാരെക്കൂട്ടി ഈ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ സഹതാമസക്കാരായ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ വിവരം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു. വാര്‍ഡന്‍ പൊലീസിനെ അറിയിക്കുകയും വിദ്യാര്‍ത്ഥിനികള്‍ പരാതിനല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick