Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇതരമതസ്ഥനുമായി പ്രണയം; പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ നാടുകടത്തി ഫ്രാന്‍സ്

janmabhumi-ad

Digital Malayali Web Desk October 25, 2020, 03:02 p.m.

പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു


പാരിസ്: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്.  

മുസ്ലീം മതവിഭാഗത്തിൽപ്പെട്ട പതിനേഴുകാരി ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഇരുപതുവയസുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ കമിതാക്കൾ ഒളിച്ചൊടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

കാമുകന്റെ വീട്ടുകാർ പരാതി നൽകിയതോടെ പൊലീസ് എത്തി അവശയായ പെൺകുട്ടിയെ രക്ഷിച്ച്, ആശുപത്രിയിലേക്ക് മാറ്റി. പതിനേഴുകാരിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്, കൂടാതെ വാരിയെല്ലിന് പൊട്ടലും ഉണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അടുത്ത ബന്ധുക്കളാണെന്ന് പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന കുടുംബാംഗങ്ങളുടെ ജയിൽ ശിക്ഷ ഒഴിവാക്കി. എന്നാൽ അഞ്ച് വർഷത്തേക്ക് ഫ്രഞ്ച്‌മേഖലയിൽ നിന്ന് മാറി നിൽക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയെ ഫ്രാൻസിലെ സാമൂഹ്യസംഘടനകൾ സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick