Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്കൂളുകള്‍ തുറക്കാന്‍ ധൃതി പിടിക്കേണ്ട, കുഞ്ഞുങ്ങളെ ഈ മഹാമാരിയില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുക; മുന്‍ ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍

janmabhumi-ad

Digital Malayali Web Desk September 13, 2021, 01:27 p.m.

കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡ് ബാധ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുന്നു.ഇന്ത്യയില്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ല


ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെങ്കില്‍ പോലും സ്കൂളുകള്‍ തുറക്കുന്നതിന് ധൃതി പിടിക്കേണ്ടതില്ലെന്ന് മുന്‍ ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍ ഡോ രാമന്‍ ഗംഗാഖേദ്കര്‍. പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡ് ബാധ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളതിനാല്‍ കുഞ്ഞുങ്ങളെ ഈ മഹാമാരിയില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതാണ് ഉചിതമന്ന് ഡോ രാമന്‍ അഭിപ്രായപ്പെട്ടു. 

സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പൊതുവായ ഒരു തീരുമാനം എടുക്കാതെ ഓരോ സ്ഥലത്തെയും കൊവിഡ് കണക്കുകളെ ആസ്പദമാക്കി അവിടെയുള്ള ഭരണാധികാരികള്‍ ഉചിതമായ തീരുമാനം എടുക്കുന്നതാകും ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത വളരെ കുറവാണ്.  ഇനി അഥവാ ഉണ്ടായാല്‍ തന്നെ രണ്ടാം തരംഗത്തിന്റെയത്ര തീവ്രമാകാന്‍ സാദ്ധ്യതയില്ല. 

കൊവിഡില്‍ നിന്ന് പൂര്‍ണ മുക്തി നേടുകയെന്നത് അസംഭവ്യമാണെന്നും ഇനിയുള്ള കാലത്ത് കൊവിഡിനൊപ്പം ജീവിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജലദോഷപനി പോലെയോ സാധാ പനി പോലെയോ ഒക്കെ കൊവിഡ് ഭാവിയിലും വരുമെന്നും ആ സമയം അതിനു വേണ്ട ചികിത്സ തേടുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെന്നും ഡോ രാമന്‍ പറഞ്ഞു. 2020ല്‍ കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ഐ സി എം ആര്‍ സംഘത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഡോ രാമന്‍. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick