Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ശിവശങ്കര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ് പോലെയാകുമോ ബഹറ ഉള്‍പ്പെട്ട മോന്‍സന്‍ കേസ്? ക്രിമിനലുകളുമായുള്ള പോലീസ് ബന്ധങ്ങള്‍ കേസ് അന്വേഷണം പെരുവഴിയിലാക്കും? ബെഹ്‌റയുടെ മോഴിയെടുത്തതും പ്രഹസനം!

janmabhumi-ad

Digital Malayali Web Desk October 25, 2021, 08:03 p.m.

ഒട്ടേറെ ഉന്നതർ മോൻസന്റെ അതിഥികളായി ഇവിടെ എത്തി താമസിച്ചിട്ടുണ്ടെന്നിരിക്കെ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചത്


കോട്ടയം: സര്‍ക്കാരിനെ ഏറെ വിവാദത്തില്‍ ആഴ്ത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കൂടി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ് പോലെയാവുകയാണ് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ കേസ്. പോക്സോ കേസില്‍ വരെ പ്രതിയായ മോന്‍സനുമായുള്ള മുന്‍ ഡിജിപി ലോക്നാഥ് ബഹറയുടെ ബന്ധം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ക്രിമിനലുകളുമായുള്ള പോലീസ് ബന്ധങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരമൊരു കേസില്‍ പെടുന്നത്.  

മോന്‍സന്‍ മാവുങ്കലുമായുളള ബന്ധത്തെക്കുറിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു കഴിഞ്ഞു. ട്രാഫിക് ഐ ജി ലക്ഷ്മണനെയും ചോദ്യം ചെയ്തു.മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. എന്നാല്‍ ചോദ്യം ചെയ്യല്‍ എത്രമാത്രം ആത്മാര്‍ത്ഥമായിരിക്കും എന്നത് മാത്രമാണ് സമൂഹത്തില്‍ ഉയരുന്ന സംശയം. കാരണം ബഹറയുടെ കീഴില്‍ ജോലി ചെയ്ത എ.ഡി.ജി.പി ശ്രീജിത്ത്‌ ആണ് അദ്ദേഹത്തിന്‍റെ മോഴിയെടുത്തിരിക്കുന്നത്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്. 

ലോക്‌നാഥ് ബെഹ്‌റ മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. ബെഹ്റ മോണ്‍സണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു.മോണ്‍സണുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തു നിന്നും ബെഹ്റ അവധിയെടുത്തിരുന്നു. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ബഹറയുടെ മോന്സനുമായുള്ള ബന്ധ ത്തിന്‍റെ ആഴം എത്രമാത്രം ആയിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

ഏറ്റവും പുതിയതായി മോന്സനെതിരെയുള്ള പോക്സോ കേസും ഉന്നതര്‍ക്ക് കുരുക്കാകേണ്ടതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവിവരം കഴിഞ്ഞ ദിവസം കുട്ടിയും അമ്മയും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ നിഗൂഡതകളിലേക്കാണ് കേസിന്‍റെ പോക്ക്. എന്നാല്‍ ഉന്നത ബന്ധങ്ങള്‍ കേസ് അന്വേഷണം പെരുവഴിയിലാക്കും എന്ന് തന്നെയാണ് പൊതുവേ വിലയിരുത്തല്‍. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാന്‍ കഴിയാത്തതുപോലെ ഉന്നതര്‍ക്ക് ഇവിടെയും രക്ഷപെടാം.

മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ ചികിത്സയിലും തട്ടിപ്പായിരുന്നുവെന്ന്‍ മോന്‍സന്റെ ഡ്രൈവര്‍ ജെയ്‌സന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍  ഉള്‍പ്പെടെ തിരുമ്മല്‍ ചികിത്സയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചു.  തിരുമ്മല്‍ പഠിച്ച ആളുകളല്ല ചികിത്സ നടത്തിയിരുന്നതെന്ന്  ജെയ്‌സന്‍ പറയുന്നു.യു ട്യൂബ് നോക്കി  കാര്യങ്ങൾ മനസ്സിലാക്കിയാണ് തിരുമ്മൽ നടത്തിയതെന്നും ജെയ്‌സന്‍ വ്യക്തമാക്കി. ചികിത്സ നടത്തുന്ന സമയത്ത് എന്തെങ്കിലും പിഴവ് പറ്റുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം മോന്‍സന്‍ മാവുങ്കലിനോട് പറഞ്ഞെങ്കിലും അക്കാര്യം ഗൗരവമായി എടുത്തില്ല. തിരുമ്മല്‍ കേന്ദ്രത്തില്‍ സി സി ടി വി സ്ഥാപിച്ചിരുന്ന വിവരം വാര്‍ത്തകൾ പുറത്തു വന്നതിന് ശേഷം മാത്രമാണ് അറിഞ്ഞതെന്നും ജെയ്‌സണ്‍ വ്യക്തമാക്കി.  

സി സി ടി വി ദൃശ്യങ്ങള്‍ പല ഉന്നതരെയും കുടുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല   ദൃശ്യങ്ങള്‍ ഉപയോഗിച്ച് മോന്സന്‍ ഉന്നതരെ ഭീഷണി പ്പെടുത്തിയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. അതിഥികൾക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലും ഒളിക്യാമറയുണ്ടായിരുന്നു. മുറിയിലുള്ളവർക്കു ക്യാമറയുടെ സാന്നിധ്യം കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു സജ്ജീകരണം. ഒട്ടേറെ ഉന്നതർ മോൻസന്റെ അതിഥികളായി ഇവിടെ എത്തി താമസിച്ചിട്ടുണ്ടെന്നിരിക്കെ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതെന്നതു സംബന്ധിച്ചു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.പോലീസ് ഉന്നതർ ഉൾപ്പെട്ട അനവധി കുറ്റകൃതൃങ്ങൾ ഒളിഞ്ഞിരിക്കുന്ന മോൻസന്റെ തട്ടിപ്പുകളുടെ യഥാർത്ഥ ആഴം കണ്ടു പിടിക്കണമെങ്കിൽ കേരള പോലീസിന് പുറത്തുള്ള അന്വേഷണ ഏജൻസിയാണ് വരേണ്ടത്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick