Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല'; ഭാര്യയെ നിയമസഭയില്‍ അധിക്ഷേപിച്ചു, പൊട്ടിക്കരഞ്ഞ് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

janmabhumi-ad

Digital Malayali Web Desk November 20, 2021, 09:20 a.m.

ഞാൻ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് എന്റെ ഭാര്യക്കൊപ്പം ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല.വാര്‍ത്താസമ്മേളനത്തിനിടയിലും അദ്ദേഹം മുഖം പൊത്തി പൊട്ടിക്കരഞ്ഞു.


ഹൈദരാബാദ്: തന്റെ ഭാര്യയെ ഭരണകക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച്‌ വികാരാധീനനായി നിയമസഭ വിട്ടിറങ്ങി മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. വാര്‍ത്താസമ്മേളനത്തിനിടയിലും അദ്ദേഹം മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

'കഴിഞ്ഞ രണ്ടര വർഷമായി, ഞാൻ അപമാനങ്ങൾ സഹിക്കുകയാണ്. എന്നാൽ ശാന്തനായി നിൽക്കുകയായിരുന്നു. ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഞാൻ എല്ലായ്പ്പോഴും ബഹുമാനത്തോടെയാണ് എന്റെ ഭാര്യക്കൊപ്പം ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല. എനിക്ക് വലിയ വിഷമമുണ്ട്' ചന്ദ്രബാബു നായിഡു പറഞ്ഞു.

നിയമസഭയുടെ ബാക്കി സെഷനുകളില്‍ താന്‍ പങ്കെടുക്കില്ലെന്നും ഇനി മുഖ്യമന്ത്രിയായി മാത്രമേ സഭയില്‍ എത്തുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ഒരിക്കലും രാഷ്‌ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ജീവിതത്തിന്റെ ഓരോ പടികളിലും തന്നെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും തെലുങ്കുദേശം പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പിന്നീട് പറഞ്ഞു.

നിയമസഭയുടെ ശൈത്യകാല സെഷന്റെ രണ്ടാം ദിനത്തില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ച്‌ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് ഭരണകക്ഷി അംഗങ്ങളില്‍ നിന്ന് മോശം പരാമര്‍ശം ഉണ്ടായത്. താന്‍ അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കലും അവര്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. പക്ഷെ അവര്‍(വൈഎസ്‌ആര്‍ കോണ്‍ഗ്രസ്) അവരെ അപമാനിച്ചു. സഭയിലെ സംഭവങ്ങളില്‍ സ്പീക്കര്‍ ഒരു കാഴ്ചക്കാരനെപ്പോലെ ആയിരുന്നു. തന്റെ ഭാര്യയുടെ പേര് പരാമര്‍ശിച്ചിട്ടും തനിക്ക് സംസാരിക്കാന്‍ ഒരു അവസരം പോലും തന്നില്ല.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അംഗം അമ്ബാട്ടി റാംബാബുവാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തെ അമ്ബാട്ടി റാംബാബുവിന്റെ പ്രസംഗത്തിനിടെ ടിഡിപി അംഗങ്ങള്‍ സഭ തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. പുറത്തും അമ്ബാട്ടി റാംബുബിനും വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുമെതിരൈ ടിഡിപി പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. തന്റെ 40 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ ഇത്രയും വേദന തോന്നുന്ന അനുഭവം ഉണ്ടായിട്ടില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ പല സംവാദങ്ങള്‍ക്കും താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പ്രതിപക്ഷത്തെ ഇത്രയും ഇടിച്ചുതാഴ്‌ത്തുന്ന കീഴ് വഴക്കം കണ്ടിട്ടില്ല. ദ്രൗപതിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ച്‌ പാണ്ഡവരെ കൗരവര്‍ അപമാനിച്ചതുപോലെയാണ് നിയമസഭയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick