Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജോലി നഷ്ടമായി.. ശമ്പളമില്ല ; നടുറോഡിൽ വസ്ത്രം അഴിച്ച് എയർ ഹോസ്റ്റസുമാരുടെ പ്രതിഷേധം

janmabhumi-ad

Digital Malayali Web Desk October 26, 2021, 11:22 a.m.

അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.


ജോലി ചെയ്തുകൊണ്ടിരുന്ന എയർലൈൻസ് കമ്പനി കൈമാറ്റം ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ടതിൽ പ്രതിഷേധവുമായി ഡസൻ കണക്കിന് എയർ ഹോസ്റ്റസുമാർ തെരുവിലിറങ്ങി.  അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.

റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു. അല്‍ഇറ്റാലിയ കമ്പനിയ്ക്ക് പകരം വന്ന ഐ.ടി.എ എയര്‍വേയ്‌സിന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു റോഡിന് നടുവില്‍ നടത്തിയ ഈ പ്രതിഷേധം. മുദ്രാവാക്യങ്ങള്‍ വിളിച്ചും എയര്‍ഹോസ്റ്റസുമാര്‍ എതിര്‍പ്പറിയിച്ചു. ‘വി ആര്‍ അല്‍ഇറ്റാലിയ’ എന്ന മുദ്രാവാക്യമാണ് വിളിച്ചത്.

ഒക്ടോബർ 14നായിരുന്നു അൽ ഇറ്റാലിയ കമ്പനിയുടെ അവസാന ഫ്ലൈറ്റ്. തൊട്ടടുത്ത ദിവസം തന്നെ കമ്പനിയുടെ പുതിയ ഉടമസ്ഥരായ ഇറ്റലി എയർ ട്രാൻസ്പോർട്ട് (ഐ ടി എ) പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 775 കോടി രൂപയ്ക്കാണ് ഐടിഎ അൽ ഇറ്റാലിയ സ്വന്തമാക്കിയത്. എന്നാൽ 10000 ജോലിക്കാർ ഉണ്ടായിരുന്ന അൽ ഇറ്റാലിയയിൽനിന്ന് മൂവായിരത്തിൽ താഴെ ആളുകളെ മാത്രമാണ് ഐടിഎ നിയമിച്ചത്. 2025 ൽ മാത്രമേ ജോലിക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലേക്കുയർത്താനാകു എന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ തൊഴിൽ നഷ്ടപ്പെട്ട അൽ ഇറ്റാലിയയിലെ ജീവനക്കാരാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.  

നിലവില്‍ ഐ.ടി.എയില്‍ ജോലി ചെയ്യുന്ന മുന്‍ അല്‍ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick