Digital Malayali Web Desk February 04, 2023, 01:45 a.m.
ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു
മുംബൈ: നിര്‍മ്മാതാവ് ഗൗരംഗ് ദോഷിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയ ബോളിവുഡ് നടിയാണ് ഫ്ളോറ സൈനി. നേരത്തെ മീടൂവിന്റെ ഭാഗമായി ഗൗരംഗ് ദോഷിക്കെതിരെ ഫ്‌ളോറ സൈനി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗൗരംഗ് ദോഷി മര്‍ദിച്ചിരുന്നുവെന്നാണ് ഫ്‌ളോറ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് താരം താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് വിവരിച്ചത്.
ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അയാള്‍ അനുവദിക്കില്ല. അയാള്‍ പ്രശസ്ത നിര്‍മ്മാതാവായിരുന്നു, താന്‍ അന്ന് പ്രണയത്തിലും. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
അയാള്‍ തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി. തന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. 14 മാസത്തോളം ആരുമായും സംസാരിക്കാന്‍ പോലും അയാള്‍ തന്നെ അനുവദിച്ചില്ല.
ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തന്റെ വയറ്റില്‍ ഇടിക്കുകയും ചെയ്തു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.