Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ചാണ്ടി : തന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി എന്നും ചെറിയാനും

janmabhumi-ad

Digital Malayali Web Desk October 25, 2021, 07:57 p.m.

ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തി. 'എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം | ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് വിടേണ്ടി വന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ;

'തെറ്റുപറ്റിയത് എനിക്കാണ്. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ ഞാന്‍ ഉള്‍പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു' ഉമ്മന്‍ചാണ്ടി പറഞ്ഞു. അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ചെറിയാന്‍ ഫിലിപിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തി. 'എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി. ആ രക്ഷകര്‍തൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.''

ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്തെ വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പരാമര്‍ശങ്ങള്‍. ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം മുമ്ബാണ് കോണ്‍ഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയില്‍ ഇടതു പിന്തുണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. മറ്റൊരു വേളയില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറിയാന്‍ കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick