Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


താലിബാന്റെ തോക്കിന്‍മുനയില്‍ ഭയമില്ലാതെ അഫ്ഗാന്‍ വനിത, ചിത്രം വൈറലാകുന്നു; അവകാശങ്ങളും സ്വാതന്ത്രവും നേടാന്‍ ഭയമില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍

janmabhumi-ad

Digital Malayali Web Desk September 08, 2021, 05:07 p.m.

തോക്കിന് മുന്‍പില്‍ പതറാതെ സ്ത്രീ നിര്‍ഭയയായി അയാള്‍ക്ക് നേരെ നിന്ന് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം


അഫ്ഗാന്‍:  താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ തെരുവില്‍ ശബ്‌ദമുയര്‍ത്തുന്ന കാഴ്‌ച്ചകളാണ് അഫ്‌ഗാനില്‍ നിന്നും വരുന്നത്. അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ വ്യക്തിപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ താലിബാനെതിരെ ഉറച്ചുനില്‍ക്കുന്നു

താലിബാന്‍ ആയുധധാരി അഫ്ഗാന്‍ സ്ത്രീക്കു നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ തോക്കിന് മുന്‍പില്‍ പതറാതെ സ്ത്രീ നിര്‍ഭയയായി അയാള്‍ക്ക് നേരെ നിന്ന് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റേതാണ് ചിത്രം. ചൊവ്വാഴ്ച പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ കാബൂളിലെ തെരുവുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇത്‌ .

ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തക സാറ റഹിമി ട്വീറ്റ് ചെയ്ത ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാന്‍ ആയുധധാരിയോട് നിര്‍ഭയമായി മുഖാമുഖം നില്‍ക്കുന്ന അഫ്ഗാന്‍ വനിത, എന്ന കുറിപ്പോടെയാണ് ചിത്രം അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് പട്ടാളത്തിന്റെ ടാങ്കിനു മുന്നില്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധം തീര്‍ക്കുന്ന പ്രശസ്‌തമായ ടാങ്ക് മാന്‍ എന്ന ചിത്രത്തെയാണ് താലിബാനെതിരെയുള്ള അഫ്‌ഗാന്‍ സ്ത്രീയുടെ ചിത്രം ഓര്‍മിപ്പിക്കുന്നത്.പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാന്‍ താലിബാന്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick