Digital Malayali Web Desk April 01, 2023, 08:12 p.m.
ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കണ്ണൂര്‍: അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.
ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിര്‍ത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ തെറ്റിവീഴുകയായിരുന്നു. മകന്‍ ചെളിയില്‍ പുതഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവും അപകടത്തില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും, ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയുമായിരുന്നു. ഇരുവരെയും കരയ്‌ക്കെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലിജിന്‍ ഇരിട്ടി എ ജെ ഗോള്‍ഡിലെ ജീവനക്കാരനാണ്. തലക്കാണി യു പി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് നെവിന്‍. ലിജിന്റെ ഭാര്യ സ്റ്റെഫി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മകള്‍: ശിവാനിയ
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.