Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് അറിയാമോ ?

janmabhumi-ad

Digital Malayali Web Desk July 18, 2022, 11:36 p.m.

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്.


ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും,   എന്നാല്‍ ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. എത്ര ക്ഷീണം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ പകുതി ക്ഷീണം പോകുമെന്നതില്‍ സംശയം വേണ്ട. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

benefits of Washing your face with<a href='/tag/cold-water/' class='tag_highlight_color_detail'> cold water</a>

ഒന്ന്...

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്...

ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.

See the source image

മൂന്ന്...

മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.

നാല്...

നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും.

See the source image

അഞ്ച്...

വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick