Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായി നൂറ്റി അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് വന്നിരുന്നു, അതായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ ആര്‍എസ്‌എസുകാരന്‍ ഏറ്റെടുത്തത്; തോമസ് ഐസക്

janmabhumi-ad

Digital Malayali Web Desk December 04, 2021, 11:43 a.m.

മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലായിരിക്കും. 27 വര്‍ഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതില്‍ ഈ 36-കാരന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു.


തിരുവനന്തപുരം: കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായി നൂറ്റി അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് വന്നിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സന്ദീപിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍  തോമസ് ഐസക് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.പെരിങ്ങരയിലെ നാട്ടുവഴികളില്‍ സന്ദീപിന്റെ ചിരിയും ബുള്ളറ്റിന്റെ ശബ്ദവും ചിരപരിചിതമാണ്. ഒരു ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം. പഞ്ചായത്ത് മെമ്ബറായിരിക്കുമ്ബോഴും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരിക്കുമ്ബോഴും മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലായിരിക്കും. നാട്ടുകാരുടെ ഏത് പ്രശ്നത്തിലും ഇടപെടും എല്ലാവരോടും ഉള്ളുതുറന്ന ചിരിയോടെയുള്ള ഇടപെടല്‍. ഏറെ ജനകീയനായ ചെറുപ്പക്കാരന്‍.

'സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായിക്കൂടെയാണ് നൂറ്റി അമ്ബതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് ആകൃഷ്ടരായി വന്നത്. 27 വര്‍ഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതില്‍ ഈ 36-കാരന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്‌എസുകാരന്‍ ഏറ്റെടുത്തത്.

തിരുവല്ലയില്‍ ഞാന്‍ എത്തിയാല്‍ ഏത് തിരക്കായാലും ഓടിയെത്തും. അധികം വര്‍ത്തമാനം പറയാറില്ല. എങ്കിലും കുറച്ചു നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണം. മിക്കവാറും കൂടെ കുറച്ച്‌ സഖാക്കളും ഉണ്ടാകും. മകന്‍ നിഹാന് മൂന്നര വയസ്സ്, രണ്ടാമത്തെ കുഞ്ഞിനു മൂന്നുമാസം പ്രായം. കുട്ടികളെ ഓമനിക്കുന്ന ചിത്രങ്ങള്‍ നമ്മുടെ കണ്ണുനിറയ്ക്കും. ചുവപ്പന്‍ അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ', തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick