Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureമനസു നിറയെ ആന്ധ്രയിലെ ആ ദമ്പതികളാണ്, കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച്‌ കരയുന്ന അവരെയോര്‍ത്താണ് വേദന; സിബി ബോണിയുടെ നൊമ്പരക്കുറിപ്പ്

janmabhumi-ad

Digital Malayali Web Desk November 22, 2021, 10:10 a.m.

രണ്ടു പേരുടെയും കണ്ണീര്‍ കണ്ടപ്പോള്‍ ഞാനും നിശബ്ദയായി എന്‍റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചില്‍ വന്നു..അമ്മയെക്കാള്‍ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..


കോഴിക്കോട്​: ദത്തെടുക്കല്‍ വിവാദത്തെ തുടര്‍ന്ന്​ അനുപമയുടെ കുഞ്ഞിനെ  ആന്ധ്രപ്രദേശില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ചതിന് പിന്നാലെ  ദത്തെടുക്കലുമായി ബന്ധപ്പെട്ട വൈകാരിക അനുഭവങ്ങള്‍ പറയുന്ന സിബി ബോണിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ ശ്രദ്ധേയമാവുന്നു​. ദത്തെടുത്ത ആന്ധ്ര ദമ്ബതികളില്‍ നിന്ന്​ ശിശുക്ഷേമ സമിതിയാണ്​ കുഞ്ഞിനെ ഏറ്റെടുത്തത്​. 

അക്ഷയകേന്ദ്രം സംരംഭകയാണ്​ സിബി ബോണി. നിരവധി ദമ്പതികള്‍ക്ക്​ ദത്തെടുക്കലിന്​ ഇവര്‍ സഹായം നല്‍കിയിട്ടുണ്ട്​. ഇത്തരത്തിലുള്ള ഒരു ദത്തെടുക്കല്‍ അനുഭവമാണ്​ ഇവര്‍ ഫേസ്​ബുക്ക്​ കുറിപ്പില്‍ പങ്കുവെക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാല്‍ ഒരു കാര്യം പറയാതെ പോവാന്‍ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാന്‍ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക്കു ഞ്ഞിനെ ദത്തെടുക്കാനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങള്‍ക്ക്‌ഇനി കുട്ടികള്‍ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭര്‍ത്താവും കൂടെ അക്ഷയയില്‍ വന്നു.

മേശക്കരില്‍ ഇരുന്ന്‌ഓ രോന്നും ശ്രദ്ധാപൂര്‍വ്വം നോക്കുമ്ബോള്‍ ഇവര്‍ക്ക് കുട്ടിയെ നോക്കാനുള്ള സാമ്ബത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാര്‍ഡ് മെമ്ബര്‍ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വര്‍ഷങ്ങള്‍ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തില്‍ നിന്ന്പലപ്പോഴും ചികിത്സ ചെയ്ത്പ്ര തീക്ഷകള്‍ അസ്തമിച്ച്‌ക ടക്കെണിയില്‍ ആകുമ്ബോഴാണ്‌ഇങ്ങനെയൊരു തീരുമാനത്തിലവര്‍ എത്തുന്നത് ..ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുമ്ബോള്‍ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്ബോഴുണ്ടാകുന്ന അതേ വികാരം ...

എന്താണ് നിങ്ങളുടെ മുന്‍ഗണന പ്രായം ? സെക്സ് ? ചെറിയ കുട്ടി മതി നമുക്ക് പെണ്‍കുഞ്ഞ് മതിയെന്ന് അത്​ ആദ്യം വയ്ക്കാം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ കണ്ണില്‍ നിന്ന് സന്തോഷ കണ്ണീരാവണം അയാള്‍ കരഞ്ഞു..അതു കണ്ട്‌അയാളുടെ ഭാര്യയും കരഞ്ഞു പോയി... രണ്ടു പേരുടെയും കണ്ണീര്‍ കണ്ടപ്പോള്‍ ഞാനും നിശബ്ദയായി എന്‍റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചില്‍ വന്നു..

അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീല്‍ ചെയ്ത സംഭവം ആദ്യമാണ്..ഭര്‍ത്താവിന്‍റെ കൈയ്യില്‍ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷന്‍ ഫോം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്... കൃത്യമായ ഇടവേളകളില്‍ വന്ന് മുന്‍ഗണന ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷന്‍ സെന്‍ററിലേക്ക്​ ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയുംഒക്കെ ചെയ്യുമായിരുന്നു

കാത്തിരിപ്പിനൊടുവില്‍ അങ്ങനെയവര്‍ക്കുള്ള അലോട്ട്മെന്‍റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാന്‍ പോണ കാര്യം പറഞ്ഞു..പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാന്‍ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയില്‍ ബേക്കറിയില്‍ നില്‍ക്കുമ്ബോഴാണ് ..സിബി..ന്ന വിളികേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയത്... അത് അവരായിരുന്നു ആ ദമ്ബതികള്‍ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ്‌എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയില്‍ നിന്നു ഫ്ലാനല്‍ മാറ്റി കാണിച്ചു തന്നു മോള് നില്‍ക്കുന്നത് കണ്ട് കാണിക്കാന്‍ വന്നതാണ്​

എനിക്ക് സന്തോഷം അടക്കാനായില്ല : അവര്‍ക്ക് അങ്ങനെ തോന്നിയല്ലോ.. കാലില്‍ സ്വര്‍ണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു : കൈ നീട്ടിയപ്പോഴേക്കും എന്‍റെ കൈകളിലേക്ക് ചാഞ്ഞു..ഞാനവരെ നോക്കിഅടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ :അവര്‍ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്ന്​ നടന്ന് പോകുന്നത് ഞാന്‍ നോക്കി നിന്നു ..

പറഞ്ഞു വന്നത്‌ഇത്രയും സന്തോഷത്തിലുള്ള രക്ഷകര്‍ത്താക്കളില്‍ നിന്ന്​ കുഞ്ഞിനെ അടര്‍ത്തിമാറ്റിയാലുള്ള ആ മെന്റല്‍ ട്രോമ എത്ര വലുതായിരിക്കും ..മനസു നിറയെ ആ​ന്ധ്രയിലെ ദമ്ബതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകള്‍കെട്ടിപ്പിടിച്ച്‌ കരയുന്ന അവരെയോര്‍ത്താണ് ..ഞാനീ രാത്രിയില്‍ സങ്കടപ്പെടുന്നത്..മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലുംഅത് പൂര്‍ണ്ണമാകുവാന്‍ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല..അമ്മയെക്കാള്‍ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാന്‍ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യര്‍ക്ക് ശക്തി നല്‍കണേ ...

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick