Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയാല്‍ ഉടന്‍ അയാള്‍ ബിജെപിക്കാരന്‍ ആയി, ചാണകം ആയി, പിസി ജോര്‍ജിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണുണ്ടായത്; വൈറലായി ഫേസ് ബുക്ക് പോസ്റ്റ്

janmabhumi-ad

Digital Malayali Web Desk February 26, 2021, 12:00 p.m.

ക്രിസ്ത്യാനികള്‍ ഹിന്ദു വിശ്വാസത്തെ ബഹുമാനിച്ചാല്‍ ആ ക്രിസ്ത്യാനിയും വര്‍ഗീയ വാദിയും, ചാണകവും ആയി മുദ്രകുത്തപ്പെടും.


കോട്ടയം:  മതേതരത്വവും ജനാധിപത്യവും പുരോഗമനവും കൊട്ടിഘോഷിക്കുന്ന നാട്ടില്‍ സ്വന്തം വിശ്വാസം പോലും മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്ന് ജിതിന്‍ കെ ജേക്കബ് എന്ന യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകിയതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് കുറിപ്പ്. . പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജിനും എം എല്‍ എ എല്‍ദോസ് കുന്നംപള്ളിയുമൊക്കെ വിവാദത്തിനിരയായി.'രാമക്ഷേത്രത്തിനായി സംഭാവന കൊടുക്കുന്നവര്‍ വര്‍ഗീയ വാദികളാണെന്ന് പറയുന്നു. പണം നല്‍കിയാല്‍ ഉടന്‍ അയാള്‍ ബിജെപിക്കാരനായി, ചാണകം ആയി. രാജ്യത്തിനൊപ്പം നിന്നപ്പോള്‍ സാക്ഷാല്‍ സച്ചിനും, ഇ. ശ്രീധരനും വരെ ചാണകം ആയതുകൊണ്ട് അതില്‍ അത്ഭുതം ഒന്നുമില്ലെ'ന്നും  ജിതിന്‍ പറയുന്നു.  

രാമക്ഷേത്രത്തിനായി സംഭാവന കൊടുക്കുന്നവര്‍ വര്‍ഗീയ വാദികളാണെന്ന് പറയുന്നു. പണം നല്‍കിയാല്‍ ഉടന്‍ അയാള്‍ ബിജെപിക്കാരനായി, ചാണകം ആയി. രാജ്യത്തിനൊപ്പം നിന്നപ്പോള്‍ സാക്ഷാല്‍ സച്ചിനും, ഇ. ശ്രീധരനും വരെ ചാണകം ആയതുകൊണ്ട് അതില്‍ അത്ഭുതം ഒന്നുമില്ലെന്ന് പറയുകയാണ് ജിതിന്‍. ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ആഘോഷങ്ങളിലും എല്ലാം അതിഭീകരമായി മതവല്‍ക്കരണം നടക്കുന്നു. ഓണാഘോഷം പോലും ഇപ്പോള്‍ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു.

ജിതിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം...

സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത് വിവാദത്തില്‍ എന്ന വാര്‍ത്ത ഈയിടെ ശ്രദ്ധയില്‍പെട്ടു. അതാത് പാര്‍ട്ടികള്‍ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന കൊടുക്കുന്നത് വലിയ അപരാധം എന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ഒരു MLA സംഭാവന കൊടുത്തതിന്റെ പേരില്‍ ശരിക്കും വേട്ടയാടപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിയ പ്രകടനം ഒക്കെ ഉണ്ടാകുകയും ചെയ്തതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച്‌ തടിയൂരി. അവസാന ഇര പൂഞ്ഞാര്‍ MLA പിസി ജോര്‍ജ് ആണ്. ഇന്നലെ ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയതിന്റെ പേരില്‍ പിസി ജോര്‍ജിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

വല്ലാത്ത ഭീകരാവസ്ഥയാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. സ്വന്തം വിശ്വാസം പോലും മറച്ചുപിടിക്കേണ്ട അവസ്ഥ. അതും മതേതരത്വവും ജനാധിപത്യവും പുരോഗമനവും കൊട്ടിഘോഷിക്കുന്ന നാട്ടില്‍. ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമും, വത്തിക്കാനും ഉണ്ട്, മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും ഉണ്ട്. ഹിന്ദുക്കള്‍ക്ക് അങ്ങനെ ഒന്നില്ല. 100 കോടി ജനതയുടെ സ്വപ്‍നമാണ്‌ പതിറ്റാണ്ടുകള്‍ക്ക് ശേഷം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. വിശ്വാസത്തോടൊപ്പം ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം കൂടി വിളിച്ചോതുന്ന നിര്‍മിതിയാണ് അവിടെ ഉയരുന്നത്. മതപരമായി ഇന്ത്യക്കാര്‍ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും ഒക്കെയായിരിക്കും പക്ഷെ സാംസ്‌കാരികമായി എല്ലാവരും ഹിന്ദുക്കളാണ്. രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളും ജാതി മത ഭേദമന്യെ രാമക്ഷേത്ര നിര്‍മാണത്തിന് സ്വമേധയാ സംഭാവന നല്‍കുന്നുണ്ട്. അതില്‍ വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്, മറ്റ് മതസ്ഥരുണ്ട്, കലാകാരന്മാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്.. പക്ഷെ കോത്താഴം സംസ്ഥാനത്ത് മാത്രം അത് പാടില്ലത്രേ. അങ്ങനെ സംഭാവന കൊടുക്കുന്നവര്‍ വര്‍ഗീയ വാദികളാണുപോലും. രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കിയാല്‍ ഉടന്‍ അയാള്‍ ബിജെപിക്കാരന്‍ ആയി, ചാണകം ആയി. രാജ്യത്തിനൊപ്പം നിന്നപ്പോള്‍ സാക്ഷാല്‍ സച്ചിനും, ഇ. ശ്രീധരനും വരെ ചാണകം ആയതുകൊണ്ട് അതില്‍ അത്ഭുതം ഒന്നുമില്ല.

പക്ഷെ ഇവിടെ നോക്കികാണേണ്ടത് നമ്മുടെ നാടിന്‍റെ സാമൂഹിക അവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിലേക്കാണ്. ഹിന്ദു അവന്റെ വിശ്വാസം മുറുകെപ്പിടിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥ ആയി എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് വെറും തോന്നലല്ല. ക്രിസ്ത്യാനികള്‍ ഹിന്ദു വിശ്വാസത്തെ ബഹുമാനിച്ചാല്‍ ആ ക്രിസ്ത്യാനിയും വര്‍ഗീയ വാദിയും, ചാണകവും ആയി മുദ്രകുത്തപ്പെടും. അതായത് എല്ലാവശത്തുനിന്നുമുള്ള ആക്രമണമാണ് നടക്കുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പേടിച്ച്‌ ക്രിസ്തുമത വിശ്വാസികള്‍ ഭൂഗര്‍ഭ അറകളില്‍ ആരാധന നടത്തിയതും, തലയില്‍ തോക്ക് വെച്ചിട്ട് ഒന്നെങ്കില്‍ മതം മാറുക അല്ലെങ്കില്‍ ഇവിടം വിട്ട് ഓടിപ്പോകുക എന്ന മതതീവ്രവാദികളുടെ ഭീഷണിയിലും, സ്വന്തം പെണ്മക്കളെ ക്രൂരമായി കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യപ്പെടുന്ന അതിക്രൂരമായ കാഴ്ചകണ്ട്‌ പിറന്നു വീണ മണ്ണും സകല സ്വത്ത് സമ്ബാദ്യങ്ങളും ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയുമാണ് ഓര്‍മ്മ വന്നത്.
പക്ഷെ രസകരമായ കാര്യം അവിടെയൊക്കെ വേട്ടയാടപ്പെട്ടവര്‍ ന്യൂനപക്ഷം ആയിരുന്നു എങ്കില്‍, ഇവിടെ ഭീഷണിക്ക് വിധേയരാകുന്നവര്‍ ഭൂരിപക്ഷ സമൂഹം ആണ് (കണക്കില്‍ എങ്കിലും). ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ആഘോഷങ്ങളിലും എല്ലാം അതിഭീകരമായി മതവല്‍ക്കരണം നടക്കുന്നു. ഓണാഘോഷം പോലും ഇപ്പോള്‍ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു.

മതതീവ്രവാദികളുടെ എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടുന്നത് കൊണ്ട് നിഷ്പക്ഷ മാധ്യമങ്ങള്‍ ഇതൊന്നും കാണില്ല. ഇതേ സംഭവം തിരിച്ചായിരുന്നു എങ്കില്‍ മാമച്ചനൊക്കെ മാസങ്ങളോളം ഇത് ചര്‍ച്ച ചെയ്യുകയും, സാംസ്ക്കാരിക പന്നിക്കൂട്ടങ്ങള്‍ അഴിഞ്ഞാടുകയും ചെയ്തേനെ. പുരോഗമനവും സ്വതന്ത്ര ചിന്തിയും തള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പലതിന്റെയും നേതൃത്വം തന്നെ ഇപ്പോള്‍ മതഭ്രാന്തന്മാരുടെ കൈകളില്‍ ആയിക്കഴിഞ്ഞു. രാജ്യത്തെ ജനം തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനെതിരെ കലാപം ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ എന്നും മുന്നിലുണ്ടാകും. സ്വര്‍ണക്കടത്ത്, ഹവാല എന്ന് വേണ്ട രാജ്യത്തിനെതിരെയുള്ള എല്ലാ ആക്രമങ്ങളിലും ഇവര്‍ സംഘടിതരായി പങ്കെടുക്കും. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇക്കൂട്ടര്‍ മഹത്വവല്‍ക്കരിക്കും. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സംഘടിതമായി ആക്രമിക്കും, ഉപജീവനമാര്‍ഗം തടയും, സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ആക്രമിക്കും, ഫാസിസ്റ്റു, വര്‍ഗീയ വാദിപട്ടം ചാര്‍ത്തിക്കൊടുക്കും..എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ സ്വന്തം സമുദായത്തില്‍ നിന്ന് എതിര്‍പ്പ് ഉയരുമോ എന്ന് ചോദിച്ചാല്‍ നിശബ്ദതയാണ് മറുപടി. ഫ്രാന്‍സിലെ അധ്യാപകന്റെ തലവെട്ടിയപ്പോഴും ഇവിടെ ആ മതഭ്രാന്തന് വേണ്ടിയായിരുന്നു ആര്‍പ്പുവിളികള്‍. പേരിലെങ്കിലും ഭൂരിപക്ഷം ആയിട്ട് കൂടി തലയില്‍ മുണ്ടിട്ട് വിശ്വാസം പ്രകടിപ്പിക്കേണ്ടി വരുന്നു എങ്കില്‍ അടുത്ത ഒരു 7-10 കൊല്ലം കഴിഞ്ഞാലുള്ള അവസ്ഥയോ?

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick