Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എന്ന് തുടങ്ങിയതാണ് ഈ അനര്‍ത്ഥങ്ങള്‍, എല്ലാ മണ്ഡല കാലത്തും പരമാവധി ദുരിതം,സന്നിധാനത്ത് മന്ത്രിമാര്‍ പേക്കൂത്ത്, ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു"- അലി അക്ബര്‍

janmabhumi-ad

Digital Malayali Web Desk November 22, 2021, 02:44 p.m.

അന്നുമുതല്‍ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്. ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു.


കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം മുതല്‍ തുടങ്ങിയതാണ് ഈ കാലം തെറ്റിയുള്ള മഴയും അനര്‍ത്ഥങ്ങളുമെന്ന് സംവിധായകന്‍ അലി അക്ബര്‍. ഇതൊക്കെ വെറും ഊഹങ്ങളല്ല സത്യമായാതാണ് എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു എന്നും  അദ്ദേഹം പ്രതികരിച്ചു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇവിടെ പെരുമഴയാണ്, കാലം തെറ്റിയ മഴ, എന്ന് തുടങ്ങിയതാണ് ഈ അനര്‍ത്ഥങ്ങള്‍, ശബരിമല സ്ത്രീ പ്രവേശനം മുതല്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നേ പരിഹസിച്ചേക്കാം. പക്ഷെ അന്നുമുതല്‍ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്.. അനുഭവം കൊണ്ട് ഒന്ന് ഹരിച്ചു നോക്കൂ..

ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല,

എല്ലാ മണ്ഡല കാലത്തും പരമാവധി ദുരിതം, സന്നിധാനത്ത് കടകള്‍ പോലും ആര്‍ക്കും വേണ്ട, നടവരവ് കുറഞ്ഞു, അയ്യപ്പന്മാര്‍ക്ക് കാനന വഴി ഇല്ല, സന്നിധാനത്ത് മന്ത്രിമാര്‍ പേക്കൂത്ത്, ഒന്ന് മുങ്ങിത്തൊഴാന്‍ പമ്ബ കനിയുന്നില്ല,ഇതൊക്കെ വെറും ഊഹങ്ങളല്ല സത്യമായാതാണ്, സ്ത്രീ പ്രവേശനത്തില്‍ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി, സാക്ഷാല്‍ പിണുവിന്റെ അവസ്ഥ എന്ത്? സമാധാനമുണ്ടോ? ഒന്നിന് പുറകെ ഒന്നായി അയാളെ വേട്ടയാടാന്‍ സ്വപ്ന മുതല്‍ നമ്മുടെ പുരാവസ്തുക്കാരന്‍ വരെ വന്നില്ലേ?

കാലം കലികാലം എന്ന് വെറുതെ പറഞ്ഞാല്‍ പോരാ…

ദുഷ്ട ശക്തികള്‍ക്ക് ഈശ്വരന്‍ പണികൊടുക്കുന്ന കാലം… പാവം നമ്മളും അതില്‍ അനുഭവിക്കുന്നു..

ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പ.

ചുരുളിയിലെ മുഴുവന്‍ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു

മൂപ്പര്‍ക്ക് അതിഷ്ടാവും, പുരോഗമന പാര്‍ട്ടി നേതാവല്ലേ

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick