Digital Malayali Web Desk December 03, 2020, 11:08 a.m.
തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെയും വീടുകളില്‍ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്.
മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. തിരുവനന്തപുരത്തെയും മലപ്പുറത്തെയും നേതാക്കളുടെയും വീടുകളില്‍ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. ദേശീയ കൌൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധിക്കുന്നുണ്ട്.
കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതെന്നാണ് വിവരം. അതേസമയം, റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.