Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തൊഴിലിടങ്ങളിൽ ആവേശമായി വി എൻ വാസവൻ

janmabhumi-ad

Digital Malayali Web Desk March 26, 2021, 12:13 a.m.

തോഴിൽ ക്ഷേമ പ്രവർത്തന ങ്ങളിൽ ഊന്നൽ നൽകുന്ന ഇടതുപക്ഷ സർക്കാരിന് നന്ദിയർപ്പിച്ച് തൊഴിലാളി സമൂഹത്തിൻ്റെ ആവേശ സ്വീകരണം


ഏറ്റുമാനൂർ : തോഴിൽ ക്ഷേമ പ്രവർത്തന ങ്ങളിൽ ഊന്നൽ നൽകുന്ന ഇടതുപക്ഷ സർക്കാരിന് നന്ദിയർപ്പിച്ച് തൊഴിലാളി സമൂഹത്തിൻ്റെ ആവേശ സ്വീകരണം. തൊഴിലിടങ്ങളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ്റെ വ്യാഴാഴ്ച പ്രചരണം പ്രധാനമായി കേന്ദ്രീകരിച്ചത്. 

നാപ്പതേക്കർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ നൂറിലധികം തൊഴിലാളികൾ സ്ഥാനാർഥിക്ക് ആവേശ സ്വീകരണം ഒരുക്കി.ഹസ്തദാനം ചെയ്തും രക്ത ഹാരമണിയിച്ചും തൊഴിലാളികൾ അവരുടെ പിന്തുണ അറിയിച്ചു.പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കാനും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന എൽഡിഎഫ് സർക്കാരിൻ്റെ ക്ഷേമ പ്രവർത്തങ്ങളിൽ വിശ്വാസമാണെന്ന് തൊഴിലാളികൾ പറഞ്ഞു.വ്യാഴാഴ്ച രാവിലെ ഐ സി എച്ച് ജംങ്ഷനിൽ നിന്നും പ്രചരണം ആരംഭിച്ചു. കടകളിൽ വ്യാപാരികളുമായി നേരിൽ കണ്ട് ഓട്ട് അഭ്യർഥിച്ചു.

തുടർന്ന് അമലഗിരി ബി കെ കോളേജ് അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും കണ്ട് സംസാരിച്ചു.മഠത്തിലെ അമ്മമാർ  അനുഗ്രാഹ ആശംസകൾ നേർന്നു.തുടർന്ന് മാന്നാനം സെൻ്റ് സ്റ്റീഫൻസ് ചർച്ച് മലേപ്പള്ളി  വികാരി ഫാ.തോമസ് കാച്ചനോലിക്കൽ സ്ഥാനാർഥിയ്ക്ക് വിജയാശംസകൾ നേർന്നു.തുടർന്ന് നാൽപ്പാത്തിമല  കോളനി,യൂണിവേഴ്സിറ്റി ജംങ്ഷൻ എന്നിവിടങ്ങളിലും സ്ഥാനാർഥി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം സെൻ്റ് മാത്യൂസ് ചർച്ച് കോട്ടയ്ക്കുപുറം, യൂദാ. ശ്രീഹയുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രം, അനുഗ്രഹ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും വൈകിട്ട് ഏറ്റുമാനൂരിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു കൊണ്ടാണ് സ്ഥാനാർഥിയുടെ പ്രചരണം സമാപിച്ചത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick