Digital Malayali Web Desk June 30, 2022, 05:10 p.m.
'മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി'; പ്രഖ്യാപനം നടത്തി ദേവേന്ദ്ര ഫഡ്നാവിസ്, സത്യപ്രതിജ്ഞ വൈകിട്ട് 7.30 ന്
മുംബൈ: മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 7:30നാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും. താന്‍ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. മന്ത്രിസഭാ പിന്നീട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രഖ്യാപനം. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉദ്ധവ് താക്കറെ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് ഗവര്‍ണറെ കണ്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച ഉദ്ധവ് എംഎല്‍സി സ്ഥാനവും ഒഴിഞ്ഞിരുന്നു.
വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.