Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഈജിപ്​ഷ്യൻ മമ്മിയെ പരിശോധിച്ചവർ ഞെട്ടി; മമ്മിയുടെ വയറിനുള്ളില്‍ തെളിഞ്ഞുവന്നത് കുഞ്ഞി കൈകാലുകൾ : ആരാണ് ഈ സ്ത്രീ? ഞെട്ടി ഗവേഷകർ

janmabhumi-ad

Digital Malayali Web Desk May 01, 2021, 11:59 p.m.

അത്​ ഒരു പുരോഹിതനായിരുന്നില്ല, ഗർഭിണിയായിരുന്നു


വാർ‌സ: ഒരു പുരുഷ പുരോഹിതന്‍റെ മമ്മിയെ കണ്ടെത്തി ,​ വിശദ പരിശോധനയ്ക്കായി അയച്ചപ്പോൾ കിട്ടിയ പരിശോധനാ ഫലത്തിൽ ഞെട്ടിയിരിക്കുകയാണ് പോളണ്ടുകാരായ ഗവേഷകർ.  പരിശോധന നടത്തിയ മമ്മി ഗർഭിണിയായ സ്ത്രീയുടേതാണെന്നാണ് പുതിയ കണ്ടെത്തൽ.

ലോകത്തിലെ ആദ്യത്തെ ഗര്‍ഭിണിയായ ഈജിപ്ഷ്യന്‍ മമ്മി. 20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മമ്മിയാണെന്നാണ് നിഗമനം. ഇവര്‍ 26-30 ആഴ്ച ഗര്‍ഭിണിയാണെന്നും കരുതപ്പെടുന്നു. 1826ലാണ് ഈ മമ്മി വാര്‍സയിലെത്തുന്നത്. പുരുഷനായ ഒരു പുരോഹിതനെന്നാണ് ഇതിന്റെ പുറത്ത് എഴുതിയിരുന്നത്. എന്നാല്‍ മമ്മി പുറത്തെടുത്തപ്പോള്‍ സ്തനവും നീണ്ട മുടിയും കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയപ്പോഴാണ് വിദഗ്ദ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ സംഘം ചെറിയ കൈ, ചെറിയ കാലുകള്‍ എന്നിവ കണ്ടെത്തുകയും ഇത് സ്ത്രിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ മാര്‍സെന ഒസാറെക സില്‍കെ പറഞ്ഞു. ആർകിയോളജിക്കൽ സയൻസ്​ ജേണലിലാണ്​ പരിശോധന ഫലം പ്രസിദ്ധീകരിച്ചത്​.

എംബാമിങ്​ ഏറെ മികവുറ്റതായിരുന്നുവെന്നും ബി.സി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചവരാകാം യുവതിയെന്നും വിദഗ്​ധ സംഘം അറിയിച്ചു. മമ്മി ഇപ്പോഴും പൂർണമായി തുറന്നിട്ടില്ല.

ബി.സി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതാകാം ഈ യുവതി എന്നാണ് കരുതപ്പെടുന്നത്. ഈ സ്ത്രീ ആരാണെന്ന് ഇപ്പോഴും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും വളരെയധികം സൂഷ്മമായാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് അവരുടെ ശരീരം മമ്മിയാക്കിയതെന്ന് പറയാനാകും. സമൂഹത്തില്‍ ഉന്നതരായവരുടെ ശരീരങ്ങള്‍ മാത്രമാണ് മരണാനന്തരം മമ്മികളാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്തിലെ സുപ്രധാന പദവി വഹിച്ചിരുന്നവരാണ് ഇവരെന്ന് ഉറപ്പിക്കാം.

അതേസമയം പുരോഹിതന്‍ ഗര്‍ഭിണിയായി മാറിയതോടെ നിരവധി ദുരൂഹത നിറഞ്ഞ ചോദ്യങ്ങളും ഉടലെടുത്തു. ആരാണ് ഈ സ്ത്രീ? ഗര്‍ഭസ്ഥശിശുവിനെ അടക്കം ഇവരെ മമ്മിയാക്കിയത് എന്തിനാണ്? ദുരൂഹതകള്‍ ഏറിയതോടെ വാര്‍സോയിലെ നാഷണല്‍ മ്യൂസിയത്തില്‍ വെച്ചിരിക്കുന്ന ഈ മമ്മിക്ക് പുരാവസ്തു ഗവേഷകര്‍ മിസ്റ്റീരിയസ് മമ്മി എന്ന് പേരിട്ടിരിക്കുകയാണിപ്പോള്‍.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick