Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡി നോട്ടിസ്

janmabhumi-ad

Digital Malayali Web Desk November 14, 2020, 04:12 p.m.

ഇവര്‍ ബിനീഷിന്റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇ.ഡി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ബംഗളൂരു: ബിനീഷ് കോടിയേരിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കി. നവംബര്‍ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. 

അനിക്കുട്ടന്‍ ബിനീഷിന്റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇ.ഡി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈന്‍ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല.

നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. സുരക്ഷ മുന്‍ നിര്‍ത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാര്‍പ്പിക്കാനും ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick