Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കിറ്റിനൊപ്പം ഒരു മുഴം കയറുകൂടി വെച്ചിട്ടു പോകാന്‍ കോൺഗ്രസ് നേതാവ്; വീട്ടു പടിക്കല്‍ കയര്‍ കൊണ്ടു കൊടുത്ത് ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധം

janmabhumi-ad

Digital Malayali Web Desk May 07, 2021, 07:05 a.m.

എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ കൊണ്ട് വെച്ചത്.


കൊച്ചി: ലോക്ക്ഡൗണിലെ കിറ്റ് വിതരണത്തിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ കൊണ്ട് വെച്ചത്. 

ഡി.വൈ.എഫ്.ഐ ഉദയം പേരൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും.

‘കൊവിഡ് ലോക്ക്ഡൗണിന് എതിരല്ല, പക്ഷെ ഒരു മുഴം കയര്‍ കൂടെ കൊടുത്തുവേണം അടച്ചിടാന്‍,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ കമന്റ്.

പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ,

‘കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യപിച്ചപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാന്‍ രാജു പി. നായരുടെ ആവശ്യം മനസ്സിലാക്കി ഡി.വൈ.എഫ്.ഐ ഉദയംപേരൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി ”ഒരു തുണ്ട് ചരട് ”അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ വെച്ചിട്ടുണ്ട്..

നേരിട്ട് കൊടുക്കാന്‍ ആണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെന്നത്… വീട്ടില്‍ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു.

”കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല’

നിലവില്‍ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കില്‍ അതിനും ഡി.വൈ.എഫ്.ഐ മുന്നില്‍ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു,’

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick