Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി; അധികാരത്തിന്റെ ദുര്‍വിനിയോഗമെന്ന് ബ്രിട്ടീഷ് കോടതി

janmabhumi-ad

Digital Malayali Web Desk October 07, 2021, 03:13 p.m.

ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയാണ് ഫോണ്‍ ചോര്‍ത്തിയത്.


ലണ്ടന്‍: മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി അധികാരം ദുരുപയോഗം ചെയ്ത് ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി. മുന്‍ ഭാര്യയുടേയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടനിലെ കോടതി കണ്ടെത്തിയത്.

തന്‍റെ മുന്‍ ഭാര്യ പ്രിന്‍സസ് ഹയ ബിന്ദ് അല്‍-ഹുസൈന്‍റെ ഫോണാണ്  ഇസ്രാഈലി കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് ഷെയ്ഖ് മുഹമ്മദ് ചോര്‍ത്തിയത്. കഴിഞ്ഞ മെയ് അഞ്ചിന് നടത്തിയ വിധി പ്രസ്താവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയ ബിന്ദ് അല്‍-ഹുസൈന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും ഫോണുകളാണ് ഷെയ്ഖ് മുഹമ്മദ് ചോര്‍ത്തിയത്. ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയാണ് ഫോണ്‍ ചോര്‍ത്തിയത്.

ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ ഹയ രാജകുമാരി താമസിച്ചിരുന്ന കൊട്ടാരത്തോട് ചേര്‍ന്നായി ഷെയ്ഖ് മുഹമ്മദിന്റെ അനുയായികള്‍ വീട് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇത് ഹയ രാജകുമാരിക്ക് താന്‍ വേട്ടായാടപ്പെടുന്നതായും സുരക്ഷിതയല്ലെന്നും തോന്നാന്‍ കാരണമായെന്നും കോടതി പറഞ്ഞു. ”വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നാണ് ഈ കണ്ടെത്തലുകള്‍ പറയുന്നത്. ഒരു പരിധിവരെ ഇത് അധികാരത്തിന്റെ ദുര്‍വിനിയോഗം കൂടിയാണ്,” ജഡ്ജി ആന്‍ഡ്രൂ മക്ഫാര്‍ലേയ്ന്‍ പറഞ്ഞു.

മറ്റൊരു ഭാര്യയിലുള്ള തന്റെ രണ്ട് പെണ്‍മക്കളെ ഷെയ്ഖ് മുഹമ്മദ് തട്ടിക്കൊണ്ടു പോയെന്നും ഉപദ്രവിച്ചെന്നും കോടതി കണ്ടെത്തി ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായും കണ്ടെത്തിയത്.

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick