Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബ്രിട്ടണിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു

janmabhumi-ad

Digital Malayali Web Desk March 01, 2021, 01:34 p.m.

ഗൾഫിൽ നിന്നും ആറുമാസം മുൻപ് യുകെയിൽ എത്തിയ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. രാകേഷ് വല്ലിട്ട കടലിൽ നീന്താനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു


ലണ്ടൻ: ഗൾഫിൽ നിന്നും ആറുമാസം മുൻപ് യുകെയിൽ എത്തിയ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. രാകേഷ് വല്ലിട്ട കടലിൽ നീന്താനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു.

കടലിൽ ഇറങ്ങിയിട്ടും കാണാതെ വന്നപ്പോൾ കൂടെ എത്തിയവർ ബഹളം വച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഉടൻ പ്ലീമൗത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. നീന്താൻ കടലിൽ ഇറങ്ങിയ ഡോ. രാകേഷ് കടൽച്ചുഴിയിൽ പെട്ടെന്നാണ് കരുതപ്പെടുന്നത്.

Facebook Post: https://www.facebook.com/kalayanthanikazhchakal/photos/a.512727932450760/1563293860727490/

ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലിൽ അടക്കം ഡോ. രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയിൽ പ്ലീമൗത്തിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ ഷാരോൺ രാകേഷും ഡോക്ടറാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick