Digital Malayali Web Desk January 18, 2022, 10:56 a.m.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ തന്റെ മുറിയില്‍ എത്തിയാണ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്കി
തൃശൂര്‍: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടര്‍ പൊലീസ് പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് അക്വിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് പുറമേ മറ്റ് പല ഡോക്ടര്‍മാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില്‍ പിടിയിലായത്.
ഇയാളില്‍ നിന്ന് 2.4 ഗ്രാം എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്ബ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില്‍ കണ്ടെത്തി. പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വില്‍പ്പനയും ഉണ്ടായിരുന്നു. വന്‍ തുകയ്ക്കാണ് ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ തന്റെ മുറിയില്‍ എത്തിയാണ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്കി. വിശാഖപട്ടണത്തു നിന്നും ഹാഷിഷ് ഓയിലും ബെംഗളൂരുവില്‍ നിന്നും എം ഡി എം എയും എത്തിക്കുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് ലഹരിമരുന്ന് വില്പനയും ഉണ്ടെന്ന് പോലീസ് അറിയിച്ചു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.