Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തമിഴ്‌നാട്ടിൽ ഡി.എം.കെ. അധികാരത്തിൽ; യുവതി നാവ് മുറിച്ചെടുത്തു ക്ഷേത്രത്തിൽ; വായിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ കണ്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച്‌ നാട്ടുകാർ

janmabhumi-ad

Digital Malayali Web Desk May 04, 2021, 12:49 p.m.

ഡി.എം.കെ. അധികാരത്തിലെത്തുകയാണെങ്കിൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിക്കാമെന്ന് യുവതി നേരത്തെ തീരുമാനിച്ചിരുന്നു


ചെന്നൈ: തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തിയതിന് പിന്നാലെ  ഡി.എം.കെ. അനുഭാവിയായ യുവതി നാവ് മുറിച്ചെടുത്തു ക്ഷേത്രത്തിൽ എത്തി. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32-കാരിയാണ് നാവ് മുറിച്ചത്. വായിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ കണ്ട യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയിരുന്നു ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഡി.എം.കെ. അധികാരത്തിലെത്തുകയാണെങ്കിൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമർപ്പിക്കാമെന്ന് യുവതി നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് മുറിച്ചെടുത്ത നാവുമായി യുവതി  പരമക്കുടിയിലെ മുതലാമ്മാൻ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തുറക്കാത്തതിനാൽ ഇവർക്ക് ഏറെനേരം പുറത്തുനിൽക്കേണ്ടിവന്നു. തുടർന്ന് വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന യുവതിയെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

രാഷ്ട്രീയ ആരാധന കാരണം ആളുകൾ  ജീവനൊടുക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ തമിഴ്‌നാട്ടിൽ മുന്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2015-ൽ ജയലളിതയെ കോടതി ശിക്ഷിച്ചപ്പോളും പിന്നീട് ജയലളിത മരിച്ചപ്പോഴും ഒട്ടേറെ പേർ  തമിഴ്‌നാട്ടിൽ ജീവനൊടുക്കിയിട്ടുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick