Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയത്ത് മൂന്ന് സീറ്റുകളെച്ചൊല്ലി തര്‍ക്കം മുറുകുന്നു; അഴിയാക്കുരുക്കായി കോൺഗ്രസ്- കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങളുടെ സീറ്റുവിഭജനം

janmabhumi-ad

Digital Malayali Web Desk March 01, 2021, 11:36 a.m.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മൽസരിച്ച ഈ സീറ്റുകൾ വിട്ടു നൽകണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.


കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്ന് വീണ്ടും സീറ്റ് വിഭജന ചർച്ച നടത്താനിരിക്കെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകുന്നു. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന് വാശി പിടിച്ച ജോസഫ് വിഭാഗം  ഇപ്പോള്‍  കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളെച്ചൊല്ലിയാണ് ഇടഞ്ഞു നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം. ബുധനാഴ്ച അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം. 

കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മൽസരിച്ച ഈ സീറ്റുകൾ വിട്ടു നൽകണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ജോസഫ് വിഭാഗം ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടതെല്ലാം കൊടുത്തെന്ന ആക്ഷേപവും കേരള കോൺഗ്രസിനുണ്ട്. കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂർ എന്നിവയാണ് ലീഗിന് അധികമായി കൊടുക്കാൻ ധാരണയായിട്ടുള്ളത്. രണ്ട് സീറ്റുകൾ വച്ചു മാറാനും തീരുമാനിച്ചു. കയ്പമംഗലത്തിനു പകരം മറ്റൊരു സീറ്റെന്ന ആർഎസ്പിയുടെ ആവശ്യത്തിലും സിഎംപിക്ക് ജയസാധ്യതയുള്ള ഒരു സീറ്റെന്ന ആവശ്യത്തിലും തീരുമാനം ബാക്കിയാണ്.

കടുത്തുരുത്തിയും തൊടുപുഴയും ജോസഫിന് സീറ്റുറപ്പായിക്കഴിഞ്ഞു. പാലാ മാണി സി കാപ്പനും കൊടുത്തു.  ബാക്കി കോട്ടയം സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം മുറുകുകയുമാണ്. കോട്ടയത്ത് കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്ന കൊണ്ഗ്രസിന്റെ മോഹങ്ങള്‍ക്ക് ജോസഫ് വിലങ്ങുതടിയാവുകയാണ് എന്നാണ് നേതാക്കളുടെ ആരോപണം. 

 രണ്ടു ദിവസത്തിനുള്ളിൽ തർക്കങ്ങൾ തീർത്താലെ ബുധനാഴ്ച യുഡിഎഫിന് അന്തിമ സീറ്റ് പട്ടിക പ്രഖ്യാപിക്കാനാകൂ. കോവിഡ് ചികിൽസയിലായ പി.ജെ. ജോസഫ് രാവിലെ പ്രതിപക്ഷനേതാവുമായി ഫോണിൽ സംസാരിക്കും. അതിനു ശേഷമായിരിക്കും തുടർചർച്ചകൾ. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick