Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ആഭാസം കാണിക്കുന്നവര്‍ക്കുള്ള പിന്‍ബലം; കുടുംബത്തിന്റെ വേദന മനസിലാക്കാന്‍ കോടതിക്കാകുമോ എന്നറിയില്ല: അതിജീവിതയുടെ പിതാവ്

janmabhumi-ad

Digital Malayali Web Desk June 23, 2022, 10:27 a.m.

കുറച്ച് പണവും സ്വാധിനവും രാഷ്ട്രീയപിന്‍ബവുമുണ്ടെങ്കില്‍ എന്തും ആകാം എന്ന ധാരണയാണ് ചില വ്യക്തികള്‍ക്കുള്ളത്


കോഴിക്കോട്: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈകോടതി ഉപാധികളോടെ ജാമ്യം നൽകിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും അതിജീവിതയുടെ പിതാവ്. പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിച്ചെന്നും പിതാവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ മകള്‍ ബോള്‍ഡായത് കൊണ്ടാണ് പ്രതിയുടെ സ്വാധീനങ്ങള്‍ ഭയക്കാതെ പരാതി നല്‍കിയതെന്നും ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.

‘കോടതി വിധിയില്‍ വളരെയധികം നിരാശയുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ അമ്മമാര്‍ക്കോ, സഹോദരിമാര്‍ക്കോ, പെണ്‍മക്കള്‍ക്കോ ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുമ്പോള്‍ മാത്രമേ അതിന്റെ വേദന തിരിച്ചറിയാന്‍ കഴിയുകയുള്ളു.

കുറച്ച് പണവും സ്വാധിനവും രാഷ്ട്രീയപിന്‍ബവുമുണ്ടെങ്കില്‍ എന്തും ആകാം എന്ന ധാരണയാണ് ചില വ്യക്തികള്‍ക്കുള്ളത്. വിജയ് ബാബു ലൈവില്‍ വന്ന് പറഞ്ഞത് നമ്മള്‍ കണ്ടതാണ്. അതിജീവിത നിയമപരമായി
പൊലീസിലാണ് പരാതി നല്‍കിയത്. ഏതെങ്കിലും മീഡയയിലൂടെയല്ല അവര്‍ പ്രതികരിച്ചത്.

പക്ഷെ, വിജയ് ബാബു ചെയ്തത് ഹീനമായ പ്രവര്‍ത്തിയാണ്. തനിക്ക് പേടിയില്ലെന്ന് പറഞ്ഞ വിജയ് ബാബു പിന്നെയെന്തിനാണ് നാടുവിട്ടുപോയത്. പൊലീസിനെയും നിയമസംഹിതയേയും വെല്ലുവിളിച്ചാണ് അയാള്‍ പുറത്തുപോയത്. അതിജീവിതയുടെ പേര് പറഞ്ഞത് തന്നെയാണ് ഏറ്റവും വലിയ തെറ്റ്.

ഇത്തരത്തിലുള്ള ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ നല്‍കിയത്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മകളോട് ഞാന്‍ പറഞ്ഞിരുന്നു. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ പെണ്‍കുട്ടിയുടെ കാല് പിടിച്ചത് എനിക്കറിയാം. അതിജീവിതയുടെ സഹോദരിയെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞിരുന്നു. അതിന് കാശ് വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന്റെ വേദന മനസിലാക്കാന്‍ കോടതിക്ക് കഴിയുമോ എന്ന് അറിയില്ല. അതിജീവിതയുടെ കൂടെ ഏതറ്റം വരേയും കുടുംബം പോകും,’ അതിജീവിതയുടെ പിതാവ് പറഞ്ഞു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick