Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഇത്തരം ചിത്രങ്ങൾക്ക്  അംഗീകാരങ്ങൾ ലഭിക്കുന്നത് കച്ചവട താൽപര്യത്തിന്റെ പുറത്താണ്,ഇത് ഹിന്ദുത്വ അജണ്ട';കീരവാണിയുടെ ഓസ്‌കർ നേട്ടത്തിനെ ഇകഴ്‌ത്തി സംവിധായകൻ കമൽ

janmabhumi-ad

Digital Malayali Web Desk March 14, 2023, 03:26 p.m.

'ഇത്തരം ചിത്രങ്ങൾക്ക്  അംഗീകാരങ്ങൾ ലഭിക്കുന്നത് കച്ചവട താൽപര്യത്തിന്റെ പുറത്താണ്,ഇത് ഹിന്ദുത്വ അജണ്ട';കീരവാണിയുടെ ഓസ്‌കർ നേട്ടത്തിനെ ഇകഴ്‌ത്തി സംവിധായകൻ കമൽ


ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കർ നിറവിലാണ് ഇന്ത്യ. ചലച്ചിത്ര ലോകത്ത് നിരവധി വർഷങ്ങളായി തുടരുന്ന കീരവാണിയെ സംബന്ധിച്ച് ഏറെ അവിസ്മരണീയമായ നേട്ടമാണ് ഇത്. നിരവധി പ്രമുഖരെ പിന്തള്ളിയാണ് കീരവാണി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ വലിയ കഴമ്പുള്ളതല്ലെന്നാണ് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇത് പറഞ്ഞത്.  ചിത്രത്തെയും അതിൻറെ സംഗീതത്തെയും രൂക്ഷമായ വിമർശിക്കുകയാണ് സംവിധായകൻ കമൽ 

നേരത്തെ ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോൾ അതിനെ നിസ്സാരവൽക്കരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഓസ്കാറും ഗോൾഡൻ ഗ്ലോബും മഹത്തായ പുരസ്കാരങ്ങൾ അല്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. സിനിമയിൽ ഇപ്പോൾ ഹിന്ദുത്വവൽക്കരണമാണ് നടക്കുന്നത്. ആ ചിത്രം കണ്ടവർക്ക് അത് മനസ്സിലാകും. തന്റെ വിമർശനം അതിന്റെ പ്രമേയത്തെ കുറിച്ചാണ്. നാട്ടിലെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി കൂടുതൽ ആൾക്കാരെ സ്വാധീനിക്കുന്നതിന് വേണ്ടി പല സംവിധായകരും ഇത് ഒരു എളുപ്പവഴിയായി ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾക്ക്  അംഗീകാരങ്ങൾ ലഭിക്കുന്നത് കച്ചവട താൽപര്യത്തിന്റെ പുറത്താണ്. നിലവാരത്തിന്റെയോ മെറിറ്റിന്റെയോ അടിസ്ഥാനത്തിൽ ആയിരുന്നെങ്കിൽ ആർആർആർ എന്തുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ചലച്ചിത്രമേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നാണ് കമലിന്റെ ചോദ്യം. 

 എംഎം കീരവാണി സംഗീതം നൽകിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനും ദി എലഫെന്റ് വിസ്‌പേർസ് എന്ന ഡോക്ക്യുമെന്ററിക്കുമണ് പുരസ്‌കാരം ലഭിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന കീരവാണിയുടെ സംഗീതസപര്യയ്‌ക്ക് ഓസ്‌കർ പുരസ്‌കാരം.

 

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News