Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കാവ്യയെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനം ആയിരുന്നില്ല, പലരുടെയും നിർബന്ധത്തിനു ഞാൻ വഴങ്ങുക ആയിരുന്നു : തുറന്നുപറഞ്ഞ് ദിലീപ്

janmabhumi-ad

Digital Malayali Web Desk October 29, 2020, 12:31 p.m.

മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു, വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചു; ഈ വിവാഹത്തിന് അമ്മയ്ക്ക് സമ്മതമായിരുന്നില്ല, കാവ്യയെ വിവാഹം ചെയ്യുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല


എന്നും ‌മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ അമ്ബത്തിമൂന്നാം പിറന്നാള്‍. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെയും മറ്റും ആശംസകള്‍ അറിയിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ദിലീപ്. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീപ് വീഡിയോയില്‍ പറയുന്നു. മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.

dillep'-and-kavyamadhvan-th

മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ഷൂട്ടിങ്ങിനു പോകുമ്പോൾ മീനാക്ഷി ഒറ്റയ്ക്കായിരുന്നു വീട്ടിൽ, കുറച്ച് നാൾ എന്റെ സഹോദരി ഒപ്പം ഉണ്ടായിരുന്നു, പിന്നെ അവളും വീട്ടിലേക്ക് പോയി, ആ സമയത് എന്നെയും കാവ്യയെയും ചേർത്ത് പല ഗോസിപ്പുകളും പുറത്ത് വന്നു, ഞാൻ കാരണമാണ് കാവ്യയുടെ ജീവിതം നശിച്ചത് എന്നൊക്കെ വാർത്തകൾ പ്രചരിച്ചു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. അങ്ങനെയാണ് രണ്ടാമതൊരു കല്യാണം നടത്തിയതെന്നും ദിലീപ് പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick