Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അഞ്ചാം വിവാഹവാർഷികം ആഘോഷമാക്കി ദിലീപും കാവ്യയയും : ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അവരുടെ ജീവിതത്തിലെന്ന് ആരാധകർ

janmabhumi-ad

Digital Malayali Web Desk November 25, 2021, 03:49 p.m.

ഈ കാലയളവിൽ വെച്ചു ഇനിയും ഒന്നിച്ചു ഒരുപാട് വർഷങ്ങൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവർക്കുണ്ടാകട്ടെ.


അഞ്ചാം വിവാഹവാർഷികമാഘോഷിച്ച് ദിലീപും കാവ്യ മാധവനും. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ​ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ പോലും സൂചന കൊടുക്കാതെയായിരുന്നു ദിലീപും കാവ്യയും ചേര്‍ന്ന് വിവാഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ഒരുക്കിയത്.

വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി വന്നതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരങ്ങള്‍. വീണ്ടുമൊരു നവംബര്‍ 25 എത്തുമ്പോള്‍ കാവ്യ-ദിലീപ് താരദമ്പതിമാര്‍ അവരുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത്തവണ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം തന്നെയായിരിക്കും താരങ്ങളുടെ ആഘോഷമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരങ്ങള്‍ക്കുള്ള ആശംസകളും അവരുടെ കുറിച്ചുള്ള എഴുത്തുകളുമൊക്കെ സജീവമാവുകയാണ്.

മലയാള സിനിമയിലെ ഭാഗ്യ താരജോഡികളായ ദിലീപും കാവ്യയും താര ദമ്പതിമാരായിട്ട് ഇന്നേയ്ക്ക് 5 വർഷം തികയുന്നു. ഈ കാലയളവിൽ വെച്ചു  ഇനിയും ഒന്നിച്ചു ഒരുപാട് വർഷങ്ങൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവർക്കുണ്ടാകട്ടെ.

 സ്‌ക്രീനിലെ ​ഭാ​ഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

 

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick