Digital Malayali Web Desk December 07, 2022, 12:22 p.m.
132 സീറ്റുകളില്‍ എഎപി മുന്നേറുമ്ബോള്‍ 104 സീറ്റുകളില്‍ ബിജെപിയ്ക്കാണ് ലീഡ്. 67 സീറ്റുകളില്‍ എഎപിയും, 43 സീറ്റുകളില്‍ ബിജെപിയും നാല് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു.
ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബിജെപിയെ പിന്തള്ളി ആം ആദ്മി മുന്നില്‍.
132 സീറ്റുകളില്‍ എഎപി മുന്നേറുമ്ബോള്‍ 104 സീറ്റുകളില്‍ ബിജെപിയ്ക്കാണ് ലീഡ്. 67 സീറ്റുകളില്‍ എഎപിയും, 43 സീറ്റുകളില്‍ ബിജെപിയും നാല് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. എന്നാല്‍ വെറും ഒമ്ബത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റമുള്ളത്. 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്ബോള്‍ ബിജെപിയ്ക്ക് തിരിച്ചടി ലഭിച്ചുവെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി കോര്പ്പറേഷന് ഭരിക്കുന്നത്. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53ശതമാനമായിരുന്നു പോളിംഗ്. അന്ന് ബിജെപിയ്ക്ക് 181 വാര്‍ഡുകളില്‍ വിജയം ഉറപ്പിക്കാന്‍ സാധിച്ചു. രണ്ടാം സ്ഥാനത്തെത്തിയ എഎപിയ്ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡുകളിലുമാണ് വിജയിക്കാനായത്.
ആകെ 250 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 1349 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.