Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഞാന്‍ ഒരു വര്‍ഷമായിട്ട് ആര്‍.എസ്.എസ് അല്ല,രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല'; സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍

janmabhumi-ad

Digital Malayali Web Desk December 06, 2021, 03:33 p.m.

ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വൈര്യാഗ്യമുണ്ടായിരുന്നത്. ആത്മ രക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയതാണന്നും പ്രതികള്‍ പറഞ്ഞു.


പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. താന്‍ ഒരു വര്‍ഷമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പ് പാര്‍ട്ടി മാറിയെന്നും ജിഷ്ണു കോടതിയില്‍ ബോധിപ്പിച്ചു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 സന്ദീപ് വധക്കേസില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ പ്രതികളുടെ പ്രതികരണം. തങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നും പ്രതികള്‍ പറഞ്ഞു. സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടക്കുന്നതായും പ്രതികള്‍ ആരോപിച്ചു. 

ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വൈര്യാഗ്യമുണ്ടായിരുന്നത്. ആത്മ രക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയതാണന്നും പ്രതികള്‍ പറഞ്ഞു. സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കേസിലെ ഒന്നാംപ്രതി ജിഷ്ണു കോടതിയില്‍ മൊഴി നല്‍കി. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും ഇവര്‍ പറഞ്ഞു.

കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ് സാധ്യമായതെന്നും തെളിവെടുപ്പുകള്‍, കുറ്റസമ്മത മൊഴിക്ക് അടിസ്ഥാനമായ രേഖകളുടെ കണ്ടെത്തല്‍ എന്നിവ ബാക്കിയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick