Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യുഡിഎഫിന്‍റെ കോട്ട നിലനിര്‍ത്താന്‍ പോലും തയ്യാറാകാതെ അണിയറക്കളികളുമായി നേതാക്കള്‍.ജോസഫ് മുന്നണിക്ക്‌ ഭാരമായി മാറുന്നുവോ?, ഒരു മണ്ഡലത്തിലും സജീവമാകാതെ ഡിസിസി അധ്യക്ഷന്‍; കോണ്ഗ്രസ്സിന്റെ കോട്ടയത്തെ നാണക്കേടുകള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോള്‍

janmabhumi-ad

Digital Malayali Web Desk May 06, 2021, 06:41 p.m.

ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനെക്കാള്‍ കൊണ്ഗ്രസ്സിന് ആധിപത്യം ഉള്ളതാണെന്ന് മുന്നണിക്ക്‌ തന്നെ ബോധ്യമായിട്ടും മനപ്പൂര്‍വം കളിച്ച ചില കളികളാണ് ഈ പതനത്തിനു കാരണമെന്നാണ് ആരോപണം.


കോട്ടയം: യുഡിഎഫിന്റെ കോട്ടയായ കോട്ടയം പോലും മുന്നണിക്ക് നഷ്ടപ്പെട്ടത് നേതാക്കളുടെ പിടിപ്പുകേടും ഉപേക്ഷയും മൂലമാണെന്ന് ജില്ലാ നേതൃത്വത്തിനെതിരെ തന്നെ വിമര്‍ശനമുയരുകയാണ്. കേരള കോണ്ഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതും ഒപ്പം ജോസഫിന്റെ പിടിവാശികള്‍ക്ക് നേതൃത്വം വഴങ്ങിയതുമെല്ലാം ഇവിടെ  മുന്നണിയെ തകര്‍ത്തതിന് പിന്നാലെ നേതാക്കളുടെ നാണം കെട്ട ചിലകളികള്‍ പതനത്തിന് ആക്കം കൂട്ടിയെന്നു തന്നെ പറയാം. കോട്ടയത്ത് അഞ്ചു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ടു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ജോസഫിനും ആകെ ലഭിച്ചത് കടുത്തുരുത്തി മാത്രമാണ്. കടുത്തുരുത്തിയിലും ബി ജെ പി വോട്ടുകൾ മോൻസ് ചോർത്തിയെടുത്താണ് കഷ്ടിച്ച് രക്ഷപെട്ടത്.വന്‍ ഭൂരിപക്ഷം നേടിയ കാപ്പന്റെ വിജയം മാത്രമാണ് യുഡിഎഫിന് കോട്ടയത്ത്  അഭിമാനിക്കാനുള്ളത്. അതാകട്ടെ കോൺഗ്രസിന്റെ ക്രെഡിറ്റായി കാണാനുമാവില്ല.കാപ്പൻ വ്യക്തിപരമായി പിടിച്ച വോട്ടുകളും ബി ജെ പി ,ഇടത്  വോട്ടുകളും കൂടി ചേർന്നതാണ്.

യു.ഡി. എഫ് നാല് സീറ്റുകളില്‍ വിജയിച്ചുവെങ്കിലും ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷത്തില്‍ കനത്ത ഇടിവുണ്ടായി. പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി 2016ല്‍ സ്വന്തമാക്കിയ 27092 വോട്ടിന്റെ ഭൂരിപക്ഷം  8504 ലേക്ക് കുറച്ചു. കോട്ടയത്ത് തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം 33632 ല്‍ ഭൂരിപക്ഷം 33632 ല്‍ നിന്ന് 17815  ആയും കുറഞ്ഞു. കടുത്തുരുത്തിയിൽ പി.ജെ.ജോസഫ്  വിഭാഗത്തിന്റെ മോന്‍സ് ജോസഫിനാകട്ടെ  42256 ന്റെ  ഭൂരിപക്ഷം  3692 ആയി കുറഞ്ഞു.

രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച് ഓളം സൃഷ്ടിച്ചെങ്കിലും കോട്ടയത്തുപോലും കോണ്‍ഗ്രസ് നാണം കെട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സ്ഥാര്‍ഥിത്വം മുതല്‍ വോട്ടുമറിക്കല്‍ വരെ നേതാക്കള്‍ത്തന്നെ കാട്ടികൂട്ടിയ കാലുവാരല്‍ നടപടികളാണ് കോട്ടയത്തും അധപതനത്തിന് കാരണം. ഏറ്റുമാനൂരില്‍ ലതികാ സുഭാഷിന് സ്ഥാര്‍ഥിത്വം നിഷേധിച്ചത് വലിയ തിരിച്ചടിയായി.  ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യു.ഡി.എഫ്. വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായി. കോണ്ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചിരുന്നെങ്കില്‍ ഏറ്റുമാനൂരില്‍ വിജയം ഉറപ്പായിരുന്നെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പകരം കേരള കോണ്ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചത് ഉണ്ടായിരുന്ന വോട്ടുകള്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കി.

ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനെക്കാള്‍ കൊണ്ഗ്രസ്സിന് ആധിപത്യം ഉള്ളതാണെന്ന് മുന്നണിക്ക്‌ തന്നെ ബോധ്യമായിട്ടും മനപ്പൂര്‍വം കളിച്ച ചില കളികളാണ് ഈ പതനത്തിനു കാരണമെന്നാണ് ആരോപണം. പ്രത്യേകിച്ചും ജോസഫ് ഗ്രൂപ്പിൽ അമിതമായി ആശ്രയിച്ച് അവരുടെ വാക്കിൽ വിശ്വസിച്ചതാണ് തിരിച്ചടിയുടെ പ്രധാന കാരൃം.ചില വിട്ടുവീഴ്ചകള്‍ പല സീറ്റിലും നടന്നതായി പറയപ്പെടുന്നു. പൂഞ്ഞാറില്‍ ടോമി കല്ലാനിക്ക് വേണ്ടി പ്രവര്‍ത്തിക്കാതെ മാണി സി കാപ്പനെ ജയിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു കോൺഗ്രസ് നേതാക്കള്‍ എന്നും ആരോപണമുണ്ട്. മാത്രമല്ല  നേതാക്കള്‍ ഗ്രൂപ്പുകളിച്ചും  വോട്ടു മറിച്ചും പി സി ജോർജിനെ സഹായിക്കുകയായിരുന്നു. അതുപോലെ കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ഥിയാക്കിയത്തില്‍ ആദ്യം മുതല്‍ തന്നെ എതിര്‍പ്പ് നിലനിന്നിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ ജയസാധ്യത പോലും നോക്കാതെ നേതൃത്വം പ്രവര്‍ത്തിച്ചു എന്നതില്‍ അണികള്‍ക്കും അമര്‍ഷമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ തിര്ച്ചടിയായത് ജോസഫിന്‍റെ പിടിവാശികള്‍ ആണെന്ന് മനസ്സിലാക്കിയിട്ടും സീറ്റ് വിഭജനത്തില്‍ ഈ തെരഞ്ഞടുപ്പിലും ജോസഫിന് വഴങ്ങുകയായിരുന്നു നേതൃത്വം. ജോസ് കെ മാണിയെ പരിഗണിക്കാതെ ജോസഫിന് വലിയപരിഗണന കൊടുത്തിട്ട് മുന്നണിക്ക്‌ നഷ്ട്മല്ലാതെ നേട്ടമൊന്നും ഉണ്ടായില്ല.  അകെ രണ്ടു സീറ്റാണ് ജോസഫിന് നേടാനായത്. കാഞ്ഞിരപ്പള്ളിയിലോ, ചങ്ങനാശ്ശേരിയിലോ മത്സരിക്കണമെന്ന് മോഹിച്ചിട്ടും  സീറ്റ് കിട്ടാതെ വന്ന ഡിസിസി പ്രസിഡന്റ് ഒരു മണ്ഡലത്തിലും സജീവമായില്ല. കോട്ടയത്തെ വലിയ പരാജയം മുൻ നിർത്തി ഡിസിസി അധ്യക്ഷ സ്ഥാനം ജോഷി ഫിലിപ്പ് ഒഴിയണമെന്ന ആവശ്യവും ശക്തമായികഴിഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick