Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അവിനാശ് ദീപികയെ വെട്ടിയത് മുപ്പതോളം തവണ ; ഇരുവരും തമ്മില്‍ നേരത്തെ കലഹമുണ്ടായിരുന്നതായും ദീപികയെ ആക്രമിച്ചിരുന്നതായും പോലീസ് : കുഞ്ഞ് ഇനി ദീപികയുടെ മാതാപിതാക്കള്‍ക്കൊപ്പം

janmabhumi-ad

Digital Malayali Web Desk June 30, 2022, 02:05 p.m.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം


മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വീട് മുഴുവൻ അടച്ചിട്ടാണ് വാക്കത്തികൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്. അവിനാശ് രക്ഷപ്പെടാൻ തുനിഞ്ഞപ്പോൾ, തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ചാണ് കോയമ്പത്തൂർ സ്വദേശിയായ ദീപിക മരിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്‍റെയും വാസന്തിയുടേയും സംരക്ഷണത്തിൽ വിട്ടു.

താൻ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിർത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് അവിനാശ് പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വസിക്കാനാവില്ലെന്നു ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. മുൻപ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick