Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഒകെയല്ലേ പിസി ഇതാണോ താന്‍ എന്റെ കൈയില്‍ നിന്ന് പ്രതീക്ഷിച്ചത്...? മാപ്പുപറയണമെങ്കില്‍ അമീന്റെ ദേ...കഴുത്തിലേ ശ്വാസം നിലയ്ക്കണം; ഓര്‍മ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാ: പിസി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവി മാപ്പ് പറയുന്ന വീഡിയോയില്‍ ട്വിസ്റ്റ്

janmabhumi-ad

Digital Malayali Web Desk May 05, 2021, 09:48 a.m.

പിസി ജോര്‍ജ് സാറിനെതിരെ എനിക്ക് വ്യക്തിപരമായ ദേഷ്യം ഒന്നും തന്നെയില്ല.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. (കൈകൂപ്പി….മാസ്‌ക് മാറ്റി ചിരിക്കുന്നു)


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തോറ്റ പി.സി.ജോര്‍ജിന് നേരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശി അമീന്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറഞ്ഞു  രംഗത്തെത്തുന്നു . എന്നാൽ സംഭവത്തില്‍ ട്വിസ്റ്റ്. വീഡിയോയുടെ രണ്ടാം ഭാഗം വന്നപ്പോള്‍ താന്‍ ഇങ്ങനെ മാപ്പ് പറയുമെന്ന് പിസി പ്രതീക്ഷിച്ചുകാണും എന്നാണ് യുവാവിന്റെ പരിഹാസം.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യുവാവ് ഫേസ്‌ബുക്ക് വീഡിയോയുമായി വീണ്ടും രംഗത്തെത്തിയത്. തനിക്ക് പിസി ജോര്‍ജിനോട് വ്യക്തിപരമായി ദേഷ്യം ഇല്ലെന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു. പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും താന്‍ പറഞ്ഞുപോയതാണെന്നും ഇയാള്‍ കൈകൂപ്പി കൊണ്ടുപറയുന്നു.' ഒകെയല്ലേ പിസി ഇതാണോ താന്‍ എന്റെ കൈയില്‍ നിന്ന് പ്രതീക്ഷിച്ചത്…? എന്നും പറഞ്ഞു വീണ്ടും വെല്ലുവിളിക്കുകയാണ് യുവാവ്

യുവാവിന്റെ വീഡിയോയുടെ പൂര്‍ണരൂപം:

എന്റെ പേര് അമീന്‍..ന്നാണ്..കുറച്ചുമണിക്കൂറുകളായി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലെ വ്യക്തിയാണ് ഞാന്‍. പിസി ജോര്‍ജ് സാറിനെതിരെ വളരെ മോശമായ രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും ഒക്കെ…ഒരു പാട്കമന്റുകള്‍ വരുന്നുണ്ട്. എന്റെ വാക്കുകള്‍ ഏതെങ്കിലും പിസി ജോര്‍ജ് സാറിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു. ( കൈകൂപ്പുന്നു) പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ, ഞാന്‍ പറഞ്ഞുപോയതാണ്.

പിസി ജോര്‍ജ് സാറിനെതിരെ എനിക്ക് വ്യക്തിപരമായ ദേഷ്യം ഒന്നും തന്നെയില്ല.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. (കൈകൂപ്പി….മാസ്‌ക് മാറ്റി ചിരിക്കുന്നു) ഒകെയല്ലേ പിസി ഇതാണോ താന്‍ എന്റെ കൈയില്‍ നിന്ന് പ്രതീക്ഷിച്ചത്…?മാപ്പുപറയണമെങ്കില്‍ അമീന്റെ ദേ…(കഴുത്തിലേക്ക് വിരല്‍ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്‌ബുക്കില്‍ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ…ഡയക്‌ട് വരാന്‍ പറ..ഞാന്‍ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്ബോള്‍ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാന്‍ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓര്‍മ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാന്‍.

Facebook Post: https://www.facebook.com/vijayakumar.taxremedies/videos/4473490769345913

അതേസമയം  ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതിനു അതെ ഭാഷയില്‍ പി സി ജോര്‍ജ്ജ് മറുപടി നല്‍കിയിരുന്നു.

പിസിയുടെ മറുപടി 

വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും. കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്. നെറ്റ് കോളാണ്.അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം.

അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്. എന്തു ചെയ്യുമെന്ന് കാണട്ടെ. എനിക്ക് പേടിയില്ല. എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ. വെറുതെ വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ. അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ. എനിക്ക് ഭയമില്ല. ഒരുത്തനും എന്നെ തല്ലത്തില്ല. നമുക്ക് കാണാം. അവന്‍ തല്ലിയേച്ച്‌ കിടന്നുറങ്ങുന്ന പ്രശ്നമില്ല. എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയുമെന്നും പിസി പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick