Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്

janmabhumi-ad

Digital Malayali Web Desk October 11, 2021, 05:08 p.m.

തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്


സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്ബത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യൂ ഇബെന്‍സ് എന്നി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം.

തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തില്‍ പുതിയ രീതി മുന്നോട്ടുവച്ചതിനാണ് മറ്റു രണ്ടുപേരെ തേടി പുരസ്‌കാരം എത്തിയത്.

കനേഡിയന്‍ പൗരനായ ഡേവിഡ്​ കാര്‍ഡ്​ കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്​. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ്​ മസച്യൂനാസ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലും ഡച്ച്‌​ പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ്​ സര്‍വകലാശാലയിലുമാണ്​ സേവനം അനുഷ്​ഠിക്കുന്നത്​.

സാമ്ബത്തികശാസ്‌ത്രത്തിനുള്ള നൊബേല്‍സമ്മാനം ആദ്യകാലങ്ങളില്‍ ഇല്ലായിരുന്നു. 1968-ല്‍ സ്വീഡിഷ്‌ ബാങ്കായ സ്വെന്‍റലഗ്‌സ്‌ റിക്​സ്ബാങ്ക്‌ തങ്ങളുടെ 300ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ്​ ​നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ പേരില്‍ സാമ്ബത്തികശാസ്‌ത്രത്തിനുള്ള പുരസ്​കാരം കൂടി ചേര്‍ക്കുകയായിരുന്നു. റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സാണ്​​ സാമ്ബത്തിക ശാസ്​ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്​.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick