Digital Malayali Web Desk December 03, 2020, 02:38 p.m.
തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ്. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ല. മിക്ക ചോദ്യങ്ങള്‍ക്കും തുടര്‍ച്ചയായി നുണ പറയുകയാണ് ശിവശങ്കര്‍. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.
ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ നിരവധി തവണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്.. അതിനാല്‍ ശിവശങ്കറിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും സാമ്ബത്തികകുറ്റകൃത്യങ്ങള് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് വാദിച്ചു. കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ മൊഴികള്‍ക്കുപരി കൂടുതല്‍ തെളിവുണ്ടെങ്കില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7ലേക്ക് മാറ്റി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.