Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കേരളീയ ജനതയുടെ സൗഹാർദത്തെ തകർക്കുന്ന ഗുരുതര പ്രസ്‌താവന നടത്തി; പാലാ ബിഷപ്പിനെതിരെ നിയമനടപടി വേണമെന്ന് സാംസ്കാരിക പ്രവർത്തകർ

janmabhumi-ad

Digital Malayali Web Desk September 14, 2021, 03:23 p.m.

കേരളത്തിൽ നിരവധി നാളുകളായി പല പേരിൽ ' ജിഹാദ് ' കൂട്ടിച്ചേർത്ത് പല നുണകളും ഫാഷിസ്റ്റുകൾ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.


മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ. ഫാഷിസ്റ്റുകളുടെ നിരവധി കുതന്ത്രങ്ങളും രാഷ്ട്രീയ കളികളിൽ നിന്നും താരതമ്യേന രക്ഷപെട്ടു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ  പാലാ ബിഷപ്പ് നടത്തിയ ഉത്തരവാദിത്വരഹിതവും സാമുദായിക സ്പർധ ഉളവാക്കുന്നതുമായ 'നാർകോട്ടിക് ജിഹാദ്' പരാമർശം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതും അപലപനീയവുമാണ്. അസത്യവും അവാസ്തവവുമായ കാര്യങ്ങളെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികൾ പിന്തുണച്ചു വന്നതും ആശങ്കാജനകമാണ്.

കേരളത്തിൽ നാളുകളായി വിവിധ പേരുകളിൽ 'ജിഹാദ്' കൂട്ടിച്ചേർത്ത് പല നുണകളും ഫാഷിസ്റ്റുകൾ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. എന്നാൽ ഇപ്പോൾ സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പിന്തുണ നൽകുന്ന തരത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എത്തിയിരിക്കുന്നത്.  കേരളീയ ജനതയുടെ സൗഹാർദത്തെ തകർക്കുന്ന ഗുരുതര പ്രസ്‌താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംയുക്ത പ്രസ്താവന

മുസ്‌ലീങ്ങൾക്കെതിരെ  വിദ്വേഷ പ്രചാരണം - പാലാ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാംസ്‌കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ ഒപ്പു വച്ച സംയുക്ത പ്രസ്താവന 

സാമ്രാജ്യത്വ രാഷ്ട്രങ്ങൾ നുണകൾ പറഞ്ഞു പ്രചരിപ്പിച്ച് മറ്റു രാഷ്ട്രങ്ങളെ  ആക്രമിക്കുന്നത് ചരിത്രത്തിൽ നാം കണ്ടിട്ടുള്ളതാണ്. ഫാഷിസ്റ്റുകളുടെ നിരവധി കുതന്ത്രങ്ങളും രാഷ്ട്രീയ കളികളിൽ നിന്നും താരതമ്യേന രക്ഷപെട്ടു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് പാലാ ബിഷപ്പിന്റെ ഉത്തരവാദിത്വരഹിതവും സാമുദായിക സ്പർദ്ധ  ഉളവാക്കുന്നതുമായ ' നാർക്കോട്ടിക്സ് ജിഹാദ് ' എന്ന പരാമർശം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതും അപലപനീയവുമാണ്.

കേരളത്തിൽ നിരവധി നാളുകളായി പല പേരിൽ ' ജിഹാദ് ' കൂട്ടിച്ചേർത്ത് പല നുണകളും ഫാഷിസ്റ്റുകൾ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. എന്നാൽ ഇപ്പോൾ സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച പിന്തുണ നൽകുന്ന തരത്തിലാണ് പാലാ ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് എത്തിച്ചേർന്നിരിക്കുന്നത്. സത്യസന്ധമല്ലാത്തതും അവാസ്തവികവുമായ കാര്യങ്ങൾക്ക് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികൾ പിന്തുണച്ചു വന്നതും ആശങ്കാജനകമാണ്.

കേരളത്തിലെ സമാധാനം കാംക്ഷിക്കുന്ന ജനതയെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവന നടത്തിയ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ക്രമസമാധാന നില തകരാതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആയതിനാൽ കേരളീയ ജനതയുടെ സൗഹാർദ്ദത്തെ തകർക്കുന്ന ഗുരുതരമായ പ്രസ്‌താവന നടത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick