Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലോകത്തിലാദ്യമായി കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ക്യൂബ: ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലെന്ന് അധികൃതര്‍

janmabhumi-ad

Digital Malayali Web Desk September 07, 2021, 11:56 p.m.

ചൈനയും യുഎഇയും വെനിസ്വലെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.


ഹവാന: കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ നല്‍കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. തിങ്കളാഴ്ച മുതലാണ് രണ്ട് വയസുമുതലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചത്.

ചൈനയും യുഎഇയും വെനിസ്വലെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ചൈനീസ് വാക്‌സീനായ സിനോവാക് ആറും 12 ഉം വയസ്സിന് ഇടയിലുള്ളവര്‍ക്ക് നല്‍കാന്‍ ചിലി തീരുമാനിച്ചിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സോബെറാന, അബ്ഡല വാക്‌സീനുകളാണ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നും ക്യൂബന്‍ അധികൃതര്‍ അറിയിച്ചു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യം വികസിപ്പിച്ച ക്യൂബന്‍ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്സിനുകളുടെ ഫലപ്രാപ്തി എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കാനാണ് ക്യൂബന്‍ അധികൃതരുടെ തീരുമാനം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick