Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തമ്മിലടിയിലും പിളര്‍പ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി; ഐ.എന്‍.എല്ലിന്റെ മന്ത്രി സ്ഥാനം പുനരാലോചിക്കാന്‍ സി.പി.എം തീരുമാനം

janmabhumi-ad

Digital Malayali Web Desk July 26, 2021, 12:01 p.m.

ഇരു വിഭാഗവും ചേരിതിരിഞ്ഞ് തങ്ങളുടെ പക്ഷത്ത് ആളെ ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്.


തിരുവനന്തപുരം: കേരളത്തില്‍ ഐ.എന്‍.എല്ലിന് നല്‍കിയ മന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം പുനരാലോചിക്കാന്‍ സി.പി.എം തീരുമാനം. ഐ.എന്‍.എല്ലിലുണ്ടായ തമ്മിലടിയിലും പിളര്‍പ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി രൂപപ്പെതിനെ തുടര്‍ന്നാണ് നടപടി. അടുത്ത എല്‍.ഡി.എഫ് മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നല്‍കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതെ സമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കിയിട്ടുമുണ്ട്.

അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാര്‍ട്ടി സംസ്ഥാന കൌണ്‍സില്‍ യോഗം വിളിച്ച്‌ ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവ മതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികള്‍ക്കും മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണവും. ഇരു വിഭാഗവും ചേരിതിരിഞ്ഞ് തങ്ങളുടെ പക്ഷത്ത് ആളെ ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick