Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സി പി എമ്മിൽ നിന്ന് 13 പേർ മന്ത്രി സഭയിലേക്ക് : കൂടുതൽ പുതു മുഖങ്ങൾ.വനിത സ്പീക്കറും പരിഗണനയിൽ?

janmabhumi-ad

Digital Malayali Web Desk May 03, 2021, 06:42 p.m.

പുതുമുഖങ്ങള്‍കാവും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നൽകുന്നതെന്നാണ് വിവരം


തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുന്ന പിണറായി വിജയന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടൊപ്പം മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകളും സജീവമായി . ഘടക കക്ഷികളും മന്ത്രിപദവിക്ക് വേണ്ടി അവകാശ വാദം ഉന്നയിച്ചു രംഗത്തെത്തി കഴിഞ്ഞു. സിപിഎമ്മില്‍ നിന്ന് 13 മന്ത്രിമാര്‍ക്കാണ് സാധ്യത. കൂടുതലും പുതുമുഖങ്ങളാകും. വൈദൃതി മന്ത്രിയായ എം എം മണി,ഇത്തവണ  മന്ത്രിസഭയിൽ സുപ്രധാന വകുപ്പിലെത്തുമെന്നും ആരോഗൃകാരണങ്ങളാമന്ത്രി ടി പി രാമകൃഷ്ണൻ ഉണ്ടാകില്ലെന്നാണ്  സൂചന.മണിക്ക് വൈദൃതിക്ക് പുറമേ പൊതു മരാമത്തും ലഭിച്ചേക്കാം.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാത്രമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്നുള്ള മൂന്നൂ പേര്‍ ഇത്തവണ വിജയിച്ചു. കെ.കെ. ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍. ഇവര്‍ക്കു മൂന്നു പേര്‍ക്കും പ്രധാന വകുപ്പിൽ മന്ത്രിസ്ഥാനം ഉറപ്പാണ്.  ഇതില്‍ സീനിയോറിറ്റിയില്‍ മുന്നില്‍ കെ.കെ.ശൈലജയാണ്. അതിനാല്‍, സുപ്രധാന വകുപ്പ് തന്നെ ലഭിക്കും.

പുതുമുഖങ്ങള്‍കാവും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നൽകുന്നതെന്നാണ് വിവരം. തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ക്ക് പകരമായി പി രാജീവ്, കെഎന്‍ ബാലഗോപാല്‍, എംവി ഗോവിന്ദന്‍ , എം ബി രാജേഷ് , വി എൻ വാസവൻ എന്നിവരും മന്ത്രിസഭയിലെത്താനുള്ള സാധ്യതയുണ്ട്. രാജീവിന് ധനകാരൃമോ രാജേഷിന് പാർലമെന്ററികാരൃമോ ലഭിച്ചേക്കാം.

അതേസമയം  കെടി ജലീല്‍ ഇനിയും മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് വിവരം. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഇരയായ ഒരു മന്ത്രിയാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ കെടി ജലീലിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിക്കുമെന്നാണ് മറ്റൊരു സൂചന. എന്നാൽ ഇത്തവണ വനിതാ സ്പീക്കര്‍ വരട്ടെ എന്ന ചര്‍ച്ചയും നടക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ സാധ്യത വീണ ജോര്‍ജിനാണ്. അപ്പോള്‍ മന്ത്രിസഭയിലേക്ക് കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നിവര്‍ക്ക് അവസരമൊരുങ്ങും.

സിപിഎം സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നീ വനിതകള്‍ക്കാണ് ശൈലജയ്ക്ക് പുറമെ മന്ത്രിസഭയിലേക്ക് സാധ്യതയുള്ളത്.

സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി മന്ത്രിയാകുമെന്നും കേള്‍ക്കുന്നു. ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, പി പ്രസാദ് , പീരുമേട്ടിൽ നിന്ന് ജയിച്ച എ ഐ ടി യു സി നേതാവ് വാഴൂർ സോമൻ എന്നിവരും മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്.ഡപൃട്ടി സ്പീക്കർ സ്ഥാനത്തേക്ക് വൈക്കത്തു നിന്ന് വിജയിച്ച സി കെ ആശയേയും പരിഗണിക്കുന്നുണ്ട്.

കേരളാകോൺസിൽ നിന്ന് റോഷി അഗസ്റ്റൃനും ഡോ .എ ൻ ജയരാജുമാണ് പരിഗണനപട്ടികയിൽ.ഒറ്റ എം എൽ എ മാരായ ഗണേശ് കുമാർ, ആന്റണി രാജു, കടന്നപള്ളി രാമചന്ദ്രൻ ,കോവുർ കുഞ്ഞുമോൻ , കെ പി മോഹനൻ എന്നിവരുചെ കാരൃത്തിൽ സി പിഎം നേതൃത്വം തീരുമാനമെടുക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick