Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് : രാജ്യത്ത് മരിച്ചു വീണത് 170 മാധ്യമപ്രവര്‍ത്തകര്‍.. ഇനിയെങ്കിലും മാധ്യമപ്രവർത്തകർക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്‌ള്യൂജെ മുന്‍ ജനറല്‍ സെക്രട്ടറി സി.നാരായണൻ

janmabhumi-ad

Digital Malayali Web Desk May 09, 2021, 09:29 p.m.

തെല്ലാം പോട്ടെ, ഈ കൊവിഡ് കാലത്ത് വാക്സിനേഷന്‍ പോലെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനം പോലെ പ്രധാനമായ ഒന്നായിരുന്നു പത്ര,മാധ്യമങ്ങളുടെ പ്രവര്‍ത്തനവും


കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ മരിച്ചുവീഴുന്നു. ഇനിയെങ്കിലും മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്‌ള്യൂജെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇടതു സഹയാത്രികനുമായ സി.നാരായണന്റെ പോസ്്റ്റ്്് ചര്‍ച്ചയാകുന്നു. രാജ്യത്ത്് മരിച്ചു വീണത്് 170 മാധ്യമപ്രവര്‍ത്തകര്‍. സഹപ്രവര്‍ത്തനായിരുന്ന വിപിന്‍ചന്ദിന്റെ അനുശോചനക്കുറിപ്പിലാണ് നാരായണന്റെ സംരക്ഷണമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ ദുരിത ജീവിതത്തെക്കുറിച്ച്് പറയുന്നത്്.

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

നാട്ടില്‍ തിരഞ്ഞെടുപ്പു നടത്തേണ്ടത് സര്‍ക്കാരിന്റെ താല്‍പര്യമായിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ പ്രായം നോക്കാതെ മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്തു കൊടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ ദിവസത്തെ സാമൂഹിക ഇടപെടല്‍ മാത്രം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെക്കാളും മുന്‍ഗണന ആവശ്യമുള്ള, വിജ്ഞാപനം വന്നതു മുതല്‍ സകല രാഷ്ട്രീയ യോഗങ്ങളിലും പര്യടനത്തിലും ആള്‍ക്കൂട്ടങ്ങളിലും വാര്‍ത്തശേഖരണത്തിനായി പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു കൂട്ടമുണ്ടായിരുന്നു, അവരെ സര്‍ക്കാരിന് മുന്‍ഗണിക്കണമെന്ന്  തോന്നിയില്ല.

്അതെല്ലാം പോട്ടെ, ഈ കൊവിഡ് കാലത്ത് വാക്സിനേഷന്‍ പോലെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനം പോലെ പ്രധാനമായ ഒന്നായിരുന്നു പത്ര,മാധ്യമങ്ങളുടെ പ്രവര്‍ത്തനവും. എന്തെല്ലാം വിമര്‍ശിച്ചാലും സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി അളവില്‍ സമൂഹത്തില്‍ കൊവിഡ് പ്രതിരോധത്തിനായുള്ള ബോധവല്‍ക്കരണവും വിവര കൈമാറ്റവും നടത്തുന്നതും എന്തിന് ഏറെ പ്രശസ്തമായിത്തീര്‍ന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പോലും ജനങ്ങളിലെത്തിച്ച് ജനത്തെ ചേര്‍ത്തു പിടിച്ചവരാണ് മാധ്യമപ്രവര്‍ത്തകരും. (ഒറ്റപ്പെട്ട അന്ധ വിമര്‍ശനങ്ങള്‍ പൊക്കിപ്പിടിച്ച് ദയവായി ആരും വരല്ലേ, അതല്ല ഇവിടെ ചര്‍ച്ച) പക്ഷേ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും വാക്സിനേറ്റ് മുന്‍ഗണനാപ്രകാരം വാക്സിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ മൊത്തത്തില്‍ എണ്ണത്തില്‍ തുലോ കുറവായ മാധ്യമത്തൊഴിലാളികള്‍ക്കു മാത്രം ഈ മുന്‍ഗണനയോ പരിഗണനയോ കിട്ടിയില്ല.

ഫലമോ...എത്ര മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ അകാലത്തില്‍ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ആസ്സാം ട്രിബ്യൂണലിന്റെ ഡെല്‍ഹി ബ്യൂറോ ചീഫ് പോയ വാര്‍ത്ത വായിച്ച് ഞാന്‍ ചിന്താനിമഗനനായിപ്പോയി. കാരണം അദ്ദേഹത്തിന് എന്റെ പ്രായം മാത്രം. അദ്ദേഹത്തിന്റെ ജേര്‍ണലിസ്റ്റ് തന്നെയായ ഭാര്യയും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. 170-ലേറെ മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് പലയിടത്തായി അകാലത്തില്‍ കോവിഡിനിരയായി. അവരെല്ലാം സുരക്ഷിതരായി വീട്ടിലിരിക്കുന്ന വിഭാഗത്തിലുള്ളവരായിരുന്നെങ്കില്‍....സ്വാഭാവികമായും ഓര്‍ത്തുനോക്കൂ..

ഇന്ന് കേള്‍ക്കുന്ന അതീവ ദുഖവാര്‍ത്ത, കേരളത്തിലെ എന്റെ ഒരു സഹജീവി, വെറും 42 വയസ്സുള്ള, യുവ ജേര്‍ണലിസ്റ്റ്, ഇനിയും കരിയറിലും വ്യക്തിജീവിതത്തിലും ഒരു പാട് സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരന്‍ വിട വാങ്ങിയിരിക്കുന്നു. ഞാന്‍ വിനയത്തോടെ ചോദിക്കട്ടെ, അയാള്‍ക്ക് ഒരു മുന്‍ഗണന കിട്ടി വാക്സിന്റെ ഡോസുകള്‍ മുഴുവന്‍ കിട്ടിയിരുന്നു എങ്കില്‍ അയാള്‍ക്ക് കൊവിഡ് പിടിപെട്ടിരുന്നാലും, കൊവിഡിന്റെ ആഘാതമേറ്റ് മരണത്തിലേക്കു പോകേണ്ടി വരുമായിരുന്നുവോ...അധികൃതരും അറിവുള്ളവരും പറയട്ടെ. എന്റെ സാമാന്യബോധം പറയുന്നത് മരണം ഒഴിവാക്കാമായിരുന്നു എന്നാണ്.

അയാള്‍ തന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ടാകും-ഒരു ഡോസ് എടുത്താല്‍ 40 ശതമാനം ഇമ്മ്യൂണിറ്റി, രണ്ടും എടുത്താല്‍ 90 ശതമാനം വരെ--ഡോ.അഷീല്‍ തൊണ്ടകീറിപ്പറഞ്ഞത് ഞാനും എത്രയോ പേരോട് ആവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചാലും ഗുരുതര രോഗബാധ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളെയും മുഖ്യമന്ത്രിയെ തന്നെയും ചൂണ്ടിക്കാട്ടി ഞാനടക്കം പത്രക്കാര്‍ പരമാവധി പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷേ നമ്മള്‍ തന്നെ അതിന് വിപരീതമാതൃകയാകേണ്ടി വരുന്നു, നമ്മള്‍ മറ്റുള്ളവരെ സുരക്ഷിതരാക്കാന്‍ തൊണ്ട കീറിപ്പറഞ്ഞിട്ട്, നമ്മള്‍ തന്നെ അതേ വാക്കുകള്‍ക്ക് ഇരയായിത്തീരുന്നു.

സര്‍ക്കാര്‍ മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്ത വിഭാഗങ്ങളെ അപേക്ഷിച്ച് എണ്ണത്തില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ആകെ എണ്ണം, സംസ്ഥാനത്താകെ എടുത്താലും. എന്നിട്ടും അവര്‍..... ഈ രോഗഭീതിയെ അകറ്റി ബോധവല്‍ക്കരണം നടത്താന്‍ ഏറ്റവും നന്നായി വാര്‍ത്ത ഡിസ്പ്ലേ നല്‍കിയും മൈക്കിനു മുന്നില്‍ പറഞ്ഞും സേവനം ചെയ്യുന്നവരില്‍ ഒരു പ്രമുഖ വിഭാഗം....അവര്‍ക്കു മുന്‍ഗണനയില്ല. കാരണം അവര്‍ സര്‍ക്കാരിന്റെ മേഖലയിലുള്ളവര്‍ അല്ല. അല്ലാതെ മറ്റെന്താണ്... പറയട്ടെ.

മാധ്യമമുതലാളിമാരുടെ സ്വാധീനം വലിയതാണെന്നാണ് കേള്‍വി. എന്നാല്‍ സ്വന്തം ജീവനക്കാര്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന പ്രവൃത്തി യുക്തിപൂര്‍വ്വം സ്ഥാപിച്ചെടുത്ത് അവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ എന്തുകൊണ്ട് ഇതുവരെ ഒരു മാധ്യമമുതലാളിയും ഒരു വാക്കും വരിയും പോലും പറഞ്ഞില്ല. ഭരണകക്ഷികളാണ പല മാധ്യമഉടമകളും. പക്ഷേ മിണ്ടിയത് ആരും കേട്ടിട്ടില്ലിതുവരെ. എന്നാലിതൊന്നും ഉറക്കെപ്പറയാന്‍ ഈ പത്രപ്രവര്‍ത്തകര്‍ക്ക് ധൈര്യമൊട്ടില്ല താനും. ഉറക്കെ പറയണം. കാരണം ജീവിതം നഷ്ടപ്പെടുന്നത് സ്വന്തം കുടുംബത്തിലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊക്കെയാണ്.

ഇനിയെങ്കിലും ബഹുമാനപ്പെട്ട സര്‍ക്കാര്‍ ഒരു  കാര്യം ചെയ്തേ തീരൂ--അമാന്തിക്കാതെ ആ തീരുമാനം പ്രഖ്യാപിക്കണം. ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങള്‍ അത് ചെയ്തു കഴിഞ്ഞു.  ഉടനെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ നല്‍കണം, പ്രായം നോക്കാതെ.

ഇന്ന് ജീവന്‍ വെടിഞ്ഞ എന്റെ സുമുഖനായ, പുഞ്ചിരി കൊണ്ട് എന്നും പരിചയം പുതുക്കാറുള്ള പ്രിയപ്പെട്ടവന് കണ്ണീര്‍പ്രണാമം. ഭാര്യ, ചെറിയ കുഞ്ഞ്.... എന്തു കഷ്ടമായി.

നിന്റെ വിയോഗം കൊണ്ടെങ്കിലും നമ്മള്‍ക്ക് തിരിച്ചറിവുണ്ടായെങ്കില്‍....ആശിക്കുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick